സൂര്യപ്രകാശമുള്ള കാലാവസ്ഥയില്‍ ഓഫ്-ഗ്രിഡ് സാഹസികതയ്ക്കുള്ള സൗരോര്‍ജ്ജ എസ് യുവി നെതര്‍ലാന്‍ഡിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്തു. മൊറോക്കോയില്‍ പരീക്ഷണം നടത്തിയ കാര്‍ 620 മൈല്‍ (1,000 കിലോമീറ്റര്‍) ഓടിച്ചു നോക്കുകയും ചെയ്തു. നിലവിലുള്ള ഇലക്ട്രിക് എസ് യുവികളേക്കാള് വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ സ്റ്റെല്ലാ ടെറ എന്ന എസ് യുവി കാണിക്കുകയും ചെയ്തു.
ഇതുപോലുള്ള ഒരു കാറിന് അഭിമുഖീകരിക്കാന്‍ കഴിയുന്ന എല്ലാത്തരം ഉപരിതലങ്ങളിലും’ കാര്‍ പരീക്ഷിച്ചതായി ടിയുഇ ടീമിന്റെ ഇവന്റ് മാനേജര്‍ തീം ബോസ്മാന് പറയുന്നു. വിശാലമായ ചരിവുള്ള മേല്‍ക്കൂരയില്‍ ഇന്‍ബില്‍റ്റ് സോളാര്‍ പാനലുകള്‍ ഉണ്ട്, അത് കാര്‍ ഓടിക്കുമ്പോള്‍ ഇലക്ട്രിക് ബാറ്ററി ചാര്‍ജ് ചെയ്യുന്നു. സാധ്യമാകുന്നിടത്തെല്ലാം ഭാരം കുറയ്ക്കുകയും സ്റ്റെല്ല ടെറയുടെ ബോഡി പാനലുകള്‍ എയറോഡൈനാമിക് ആകൃതിയുള്ളതായി രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്നതിലൂടെ, കാറിന്റെ ഭാരം വെറും 2,645 പൗണ്ട് (1,200 കിലോഗ്രാം) ആണ്. ഇത് സമാനമായ ഇലക്ട്രിക് എസ് യുവികളേക്കാള് 25 ശതമാനം കുറവാണ്.
ടാന്‍ജിയറില്‍ നിന്ന് റിഫ് പര്‍വതനിരകളിലൂടെ, ഫെസിലേക്കും മൊറോക്കോയിലെ ഏറ്റവും ഉയരമുള്ള പട്ടണമായ മിഡെല്റ്റിനടുത്തുള്ള ഉയര്‍ന്ന പര്‍വത പാതകളിലൂടെയും തിരികെ സഹാറ മരുഭൂമിയിലേക്കും സംഘം വാഹനം ഓടിച്ചു. ഐന്ഡ്ഹോവന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ (ടിയുഇ) വിദ്യാര്‍ത്ഥികളാണ് സൃഷ്ടാക്കള്‍. റോഡുകളില്‍ ഏകദേശം 710 കിലോമീറ്റര്‍ (441 മൈല്‍) ദൂരപരിധിയും, ഓഫ്റോഡില്‍ 550 കിലോമീറ്റര്‍ (342 മൈല്‍) കിട്ടും.