Movie News

ജോജു ജോര്‍ജ്ജ് സംവിധായകനാകുന്നു ; ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ഏറെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തുകയും കഠിനാദ്ധ്വാനം കൊണ്ടു നായകസ്ഥാനത്ത് എത്തുകയും ചെയ്തായാളാണ് നടന്‍ ജോജു ജോര്‍ജ്ജ്. ഒട്ടേറെ സിനിമകളില്‍ നായകനും ഉപനായകനുമൊക്കെയായി വേഷം ചെയ്ത ജോജു സംവിധായകന്റെ കുപ്പായമണിയുന്നു. ‘പണി’ എന്ന സിനിമയിലൂടെയാണ് ജോജു സംവിധായകന്റെ തൊപ്പി അണിയുന്നത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ജോജുജോര്‍ജ്ജ് തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രഖ്യാപനം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയ, സീമ, ചാന്ദിനി ശ്രീധരന്‍, അഭയ ഹിരണ്മയി, സോന മരിയ എബ്രഹാം, മെര്‍ലെറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്, രഞ്ജിത്ത് വേലായുധന്‍, ബിറ്റോ ഡേവിസ്, റിനോഷ് ജോര്‍ജ്, ഇയാന്‍, ഇവാന്‍, അംബു, രമേഷ് ഗിരിജ, ഡോണി ജോണ്‍സണ്‍, തുടങ്ങി നിരവധി പ്രതിഭാധനരായ അഭിനേതാക്കളുണ്ട്. പ്രശസ്ത സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയ് യുടെതാണ് സംഗീതം

‘ഇരട്ട’, ‘തുറമുഖം’, ‘വോയ് സ് ഓഫ് സത്യനാഥന്‍ ‘ എന്നിവയാണ് ജോജു ജോര്‍ജ്ജിന്റെ സമീപകാല ചിത്രങ്ങള്‍ .