നടി പരിനീതി ചോപ്രായ്ക്ക് 35 വയസ് തികഞ്ഞിരിക്കുകയാണ്. രാഘവ് ചദ്ദയുമായി പരിനീതിയുടെ വിവാഹം കഴിഞ്ഞത് ഈ അടുത്തായിരുന്നു. ഇപ്പോഴിതാ മുന്‍പ് ഒരു അഭിമുഖത്തില്‍ കുട്ടികളെ ദത്തെടുക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് താരം പറഞ്ഞത് ചര്‍ച്ചയാകുകയാണ്.
തനിക്ക് ധാരാളം കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം എന്നാല്‍ ഇത്രയും കുട്ടികളെ തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞേക്കില്ല അതുകൊണ്ട് കുട്ടികളെ ദത്തെടുക്കുമെന്നായിരുന്നു പരിനീതി പറഞ്ഞത്. തന്നെ ഒരു പുരുഷനിലേയ്ക്ക് ആകര്‍ഷിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളും പരിനീതി വ്യക്തമാക്കി.
ആദ്യം ആകര്‍ഷിക്കുന്നത് നര്‍മബോധമാണ്. എനിക്ക് നല്ല നര്‍മബോധം ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ചിരിപ്പിച്ചാല്‍ അവനെ യാന്ത്രികമായി ശ്രദ്ധിക്കും. രണ്ടാമതായി അവന്‍ എന്നെ ഞാന്‍ ആകാന്‍ അനുവദിക്കണം. എന്തുചെയ്യണം എന്ന് ആളുകള്‍ എന്നോട് പറയുന്നത് ഞാന്‍ വെറുക്കുന്നു. മൂന്നാമതായി അവന് നല്ല ഗന്ധം വേണം പെര്‍ഫ്യൂം ഉപയോഗിക്കണം എന്നും പരിനീതി പറയുന്നു.
രാഘവ് ചദ്ദയുമായുള്ള വിവാഹത്തിന് മുമ്പ് നടന്ന അഭിമുഖത്തിലാാണ് പരിനീതി ഈ കാര്യങ്ങള്‍ പറഞ്ഞത്. സെപ്റ്റംബര്‍ 24-നായിരുന്നു പരിനീതിയും എഎപി നേതാവ് രാഘവ് ചദ്ദയും തമ്മിലുള്ള വിവാഹം ഉദയപ്പൂര്‍ ലീല പാലസില്‍ വച്ച് നടന്നത്.