Oddly News

‘ഇതുകൊണ്ടാണ് ഹിറ്റ്‌ലര്‍ അവരെയെല്ലാം കൊന്നൊഴിവാക്കിയത്’; പോസ്റ്റിട്ടു, ഉദ്യോഗസ്ഥയ്ക്ക് പണി പോയി….!

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണവും ഇസ്രായേലില്‍ ഹമാസ് നടത്തിയ തീവ്രവാദവും രൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചിരിക്കെ 5000 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതിനിടയില്‍ ഇസ്രായേലിനെ വിമര്‍ശിക്കാന്‍ ഹിറ്റ്‌ലറിന് അനുകൂലമായ സോഷ്യല്‍മീഡിയാ പോസ്റ്റ് ഇട്ട ജീവനക്കാരിയെ സിറ്റിബാങ്ക് ഗ്രൂപ്പ് പണിയില്‍ നിന്നും പറഞ്ഞുവിട്ടു.

”ഇതുകൊണ്ടാണ് ഹിറ്റ്‌ലര്‍ അവരെയെല്ലാം കൊന്നൊഴിവാക്കിയത്” എന്നായിരുന്നു പോസ്റ്റ്. യഹൂദവിരുദ്ധത ഉയര്‍ത്തുന്ന പോസ്റ്റാണെന്ന് കണ്ടെത്തിയതോടെ ജീവനക്കാരിലൊരാളായ നോസിമ ഹുസൈനോവ എന്ന പേഴ്‌സണല്‍ ബാങ്കറെയാണ് സിറ്റിഗ്രൂപ്പ് പിരിച്ചുവിട്ടത്. നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഗാസ മുനമ്പിലെ ആശുപത്രിയില്‍ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്.

ഹോളോകോസ്റ്റിനെ പ്രകടമായി പ്രശംസിച്ചുകൊണ്ട് 25 കാരി ഹുസൈനോവ നടത്തിയ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ അനേകരുടെ ശ്രദ്ധയാണ് ആകര്‍ഷിച്ചത്. ‘സെമിറ്റിസത്തിനെതിരെ പോരാടുന്ന പക്ഷപാതരഹിതമായ അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ സംഘടന’ എന്ന വിവരണത്തോടുകൂടിയ സ്റ്റോപ്പ് ആന്റിസെമിറ്റിസം എന്ന എക്‌സ് പേജിലും ഈ അഭിപ്രായം വന്നിരുന്നു. ഇതോടെയാണ് സിറ്റി ഗ്രൂപ്പ് നടപടിയെടുത്തത്.

ഉദ്യോഗസ്ഥയ്ക്ക് എതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് പറഞ്ഞ് കമ്പനി എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു. ”ഞങ്ങള്‍ ഈ വിഷയം അന്വേഷിക്കുകയും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്നു. യഹൂദവിരുദ്ധതയെയും മറ്റ് വിദ്വേഷ പ്രസംഗങ്ങളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.” അവര്‍ ട്വീറ്റ് ചെയ്തു.

”സോഷ്യല്‍ മീഡിയയില്‍ വിമത വിരുദ്ധ പരാമര്‍ശം നടത്തിയ വ്യക്തിയുടെ ജോലി ഞങ്ങള്‍ അവസാനിപ്പിച്ചു. യഹൂദ വിരുദ്ധതയെയും എല്ലാ വിദ്വേഷ പ്രസംഗങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു, ഞങ്ങളുടെ ബാങ്കില്‍ ഇത് സഹിക്കില്ല.” സിറ്റി വക്താവിനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ പറഞ്ഞു.