Hollywood

ഒരിക്കല്‍ ഹോളിവുഡ് വിടും, പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാകും; ആരാധകരെ ഞെട്ടിച്ച് നടി ഗിനേത്ത് പാള്‍ട്രോ

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ പ്രാരംഭ ദശയില്‍ തന്നെ ഉയരത്തിലേക്ക് കുതിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഗിനേത്ത്പാള്‍ട്രോ. അവേഞ്ചേഴ്‌സ് : ദി എന്‍ഡ് ഗെയിമില്‍ വനിതാ സൂപ്പര്‍ഹീറോ ടീമിന്റെ തലൈവിയായി ഏതാനും മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആള്‍ക്കാരുടെ മനസ്സുകളില്‍ പുതുമയോടെ നിറഞ്ഞു നില്‍ക്കുകയാണ്.

സിനിമയില്‍ എ ലിസ്റ്റര്‍ എന്ന് വിളിക്കാന്‍ തക്കവിധം ഒരു റെസ്യൂമേ നടിക്കുണ്ട്. മാര്‍വല്‍ സിനിമകള്‍ക്ക് പുറമേ സെവന്‍, സ്‌ളൈഡിംഗ് ഡോര്‍സ്, എ പെര്‍ഫെക്ട് മര്‍ഡര്‍ തുടങ്ങി അനേകം സിനിമകള്‍ നടിയുടെ പേരിലുണ്ട്. അതേസമയം സിനിമയ്ക്ക് പുറത്ത് ഒരു മികച്ച വ്യവസായി കൂടിയാണ് പാള്‍ട്രോ. ഗൂപ്പ് എന്ന അവരുടെ ഹെല്‍ത്ത് കമ്പനിക്ക് 2018 ല്‍ 250 ദശലക്ഷം ഡോളറായിരുന്നു മൂല്യം.അതേസമയം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടക്കുമ്പോള്‍ ഹോളിവുഡ് വിടാന്‍ പോകുന്നു എന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നടി. ഹോളിവുഡ് വിടാന്‍ ഒരുങ്ങുന്നതായി നടി അടുത്തിടെയാണ് പറഞ്ഞത്.

പൊതുജീവിതത്തില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും അപ്രത്യക്ഷമാകാന്‍ തന്റെ കമ്പനി വില്‍ക്കാനും നടി പദ്ധതിയിടുന്നു.അതേസമയം കമ്പനി ഇതുവരെ വില്‍ക്കാന്‍ തയ്യാറായിട്ടില്ല. അതിന് ഏതാനും വര്‍ഷം കൂടി വേണമെന്ന് നടി പറയുന്നു. 2027 ല്‍ 55 വയസ്സ് തികയുമ്പോള്‍ സിനിമാ വ്യവസായത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും സന്തോഷത്തോടെ ഒഴിയാനാണ് തീരുമാനം.

ഒരിക്കല്‍ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷയാകും. പിന്നെ തന്നെ ആരും വീണ്ടും കാണില്ല. നടി പറയുന്നു. അതുപോലെ തന്നെ സെലിബ്രിട്ടി സ്റ്റാറ്റസിനേക്കാര്‍ നടിയുടെ സന്തോഷം പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുക, സഹകരിക്കുക, നവീകരിക്കുക, ചിന്തിക്കുക എന്നിവയിലാണ്. അവരുടെ ഹെല്‍ത്ത് കമ്പനി ഗൂപ്പ് വന്‍ സ്വത്ത് നേടുമ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യത്തില്‍ തന്നെ പണം അധികം ആകര്‍ഷിക്കുന്നില്ലെന്നാണ് നടിയുടെ പ്രസ്താവന. വലിയ പണക്കാരിയായിരിക്കുക എന്നത് തന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടുള്ള കാര്യമല്ലെന്നും നടി പറയുന്നു.