Celebrity

എഴുപത്തഞ്ചാം ജന്മദിനത്തില്‍ ഹേമമാലിനിക്കായി രേഖ പാടിയത്

തിങ്കളാഴ്ച മുംബൈയില്‍ ഹേമമാലിനിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം നടന്നു. അവരുടെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ വച്ച് നടി രേഖ ഹേമമാലിനിക്കൊപ്പം നിന്ന് ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനം പാടി. ഈ ഗാനം 75 വയസുള്ള ഹേമമാലിനിക്കാായി സമര്‍പ്പിക്കുന്നു എന്ന് രേഖ ആഗ്യം കാണിക്കുന്നതും കാണാം.

വേദിയില്‍ വച്ച് ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഹേമമാലിനി ലവന്‍ഡര്‍ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. രേഖ എബ്രോയിഡറി ചെയ്ത ഐവറി നിറത്തിലുള്ള സാരി ധരിച്ചിരുന്നു. സുവര്‍ണ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ എന്ന് വീഡിയോയ്ക്ക് പലരും കമന്റ് ചെയ്യുന്നുണ്ടായിരുന്നു.

എത്ര ശ്രമിച്ചിട്ടും ഇവര്‍ സാരി ഉടുക്കുന്നതു പോലെ സാരി ഉടുക്കാന്‍ കഴയുന്നില്ലെന്ന് ചിലര്‍ കമന്റ് ചെയ്തു. ജയ ബച്ചന്‍, ജാക്കി ഷറോഫ്, ജീതേന്ദ്ര, രാകേഷ് റോഷന്‍ സല്‍മാന്‍ ഖാന്‍, രാജ്കുമാര്‍ റാവു, വിദ്യാ ബാലന്‍, ശില്‍പ ഷെട്ടി, റാണി മുഖര്‍ജി, മാധുരി ദീക്ഷിത് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ഹേമമാലിനിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.

വീഡിയോ കാണാം

https://www.instagram.com/reel/CyeJNnSSFC3/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==