Celebrity

ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു സിനിമ ഹിറ്റായാൽ തന്നെ പല താരങ്ങളും ആഡംബര വാഹനങ്ങൾ വാങ്ങാറാണ് പതിവ്, ചേട്ടന് ലക്ഷ്വറി വാഹനങ്ങളോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണോ അങ്ങനെ ആവാത്തത്” എന്നാണ് മാധ്യമപ്രവർത്തകൻ പെപ്പെയോട് ചോദിക്കുന്നത്.

അതിനു താരം നൽകുന്ന മറുപടി, “എന്റെ ദൈവമേ എനിക്ക് നല്ല താല്പര്യം ഉണ്ട്. ഇപ്പൊ സമാധാനമായിട്ട് കടം ഒന്നും ഇല്ലാതെ പോകുവാണ്, ഒന്ന് ശരിയാകട്ടെ എന്നിട്ട് ആകട്ടെ. ഇരുന്നു ഒന്ന് സെറ്റ്എ ആകട്ടെ എന്ന് കരുതി.” ഡ്രീം വെഹിക്കിൾ ഒരുപാടുണ്ട് എന്നും അതിൽ റേഞ്ച് റോവർ അടക്കമുള്ള വണ്ടികൾ ഉണ്ടെന്നും താരം പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ആർഡി എക്സ പ്രേക്ഷക ഹൃദയം നേടി മുന്നേറുകയാണ്.