Celebrity

”ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്” ; കുറിപ്പുമായി സുജിന്‍

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ യൂട്യൂബേഴ്‌സാണ് ”മല്ലു ഫാമിലി”. സുജിനും, പൊന്നൂസും, അമ്മയും, മക്കളുമെല്ലാം ഇവരുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുജിന്റെ ജീവിതം മാറിമറിഞ്ഞത്. ഇതിനിടയില്‍ പൊന്നൂസുമായി പ്രശ്നത്തിലാണോ ?. നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന ചോദ്യം കുറേക്കാലമായി നേരിടുന്നുണ്ട് സുജിന്‍.

പൊന്നൂസുമായി പ്രശ്നത്തിലാണെന്ന് നേരത്തെ സുജിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോയതിനെക്കുറിച്ചൊക്കെ വരെ അന്ന് സുജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും, റീച്ചിന് വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ എന്നുമായിരുന്നു വിമര്‍ശനം. പിന്നീട് പൊന്നൂസ് തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചതോടെയായിരുന്നു കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. പോസ്റ്റുകളിലൊന്നും പൊന്നൂസിനെയും മക്കളെയും കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇതുവരെ പിരിഞ്ഞിട്ടില്ല, ഇനി നിങ്ങളായിട്ട് അത് ചെയ്യിക്കരുതെന്നായിരുന്നു ഇടയ്ക്ക് സുജിന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇപ്പോള്‍ പുതിയ പോസ്റ്റിലൂടെയായി ഇരുവരും വിവാഹമോചനം സ്ഥിരീകരിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളെ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവെയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്. തികച്ചും സ്വകാര്യവും, വൈകാരികവുമായ ഒരു സമയമായിരുന്നു ഞങ്ങള്‍ക്ക് ഇത്. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചും, പരസ്പര ബഹുമാനത്തോടെയുമാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ഇക്കാലയളവില്‍ ഞങ്ങളുടെ സ്വകാര്യത നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി പോസ്റ്റുകളോ, വീഡിയോകളോ ഞാന്‍ പങ്കുവെക്കില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും, അഭിപ്രായങ്ങളും നിങ്ങളും പങ്കുവെക്കരുത്. നിങ്ങളുടെ പിന്തുണയക്ക് നന്ദി എന്നായിരുന്നു സുജിന്‍ കുറിച്ചത്. ഇതിനകം തന്നെ സുജിന്റെ കുറിപ്പും ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇനി ഇതിന്റെ പേരില്‍ ആരും ഒരും പ്രശ്നങ്ങളുമായോ, നെഗറ്റീവ് കമന്റുകള്‍, ട്രോളുകള്‍ ഉണ്ടാക്കി വരരുത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്നും സുജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *