പുരുഷന്മാരില് സാധാരണ കണ്ടു വരുന്നതും എന്നാല്‍ സ്ത്രീളെയും ഇത് ബാധിക്കുന്ന ഒരു രോഗമാണ് ഹെമറോയ്ഡ്സ് അഥവാ പൈല്‍സ്. മലദ്വാരത്തിലെയോ മലാശയത്തിലെയോ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് മൂലക്കുരു അഥവാ പൈല്‍സ്. മലവിസര്‍ജനം നടത്തുമ്പോള്‍ വേദന, മലദ്വാരത്തിലൂടെ രക്തസ്രാവം, മുഴകള്‍ കാണപ്പെടുക, വേദന, ഹൈജീന്‍ (ശുചിത്വം) നിലനിര്‍ത്താന്‍ പ്രയാസം തുടങ്ങിയവയെല്ലാമാണ് സ്ത്രീകളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍.
ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പൈല്‍സിന്റെ പ്രാരംഭലക്ഷണങ്ങളെ അകറ്റാന്‍ സാധിക്കും. എങ്കിലും ചില ഘടകങ്ങളില്‍ വൈദ്യസഹായം തേടേണ്ടതാണ്. കടുത്ത വേദന, ചുവപ്പ് നിറം, വീക്കം, ഡിസ്ചാര്‍ജ് തുടങ്ങി അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പൈല്‍സിന്റെ ആദ്യലക്ഷണങ്ങളെ തിരിച്ചറിയുകയം ഇത് തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്ക് ആരോഗ്യവും സൗഖ്യവും ലഭിക്കും. ഒപ്പം ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും ശ്രദ്ധിക്കാം.
ചില പോഷകങ്ങള്‍ ഇന്ഫ്ലമേഷന് കുറയ്ക്കാനും ആരോഗ്യകരമായ മലമൂത്രവിസര്‍ജനം സാധ്യമാക്കാനും പൈല്‍സ് നിയന്ത്രിക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൊഴുപ്പുള്ള മത്സ്യങ്ങള്‍, ഫ്ലാക്സ്സീഡ്, വാള്‍നട്ട് ഇവയിലെല്ലാമടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഇന്ഫ്ലമേഷന് കുറയ്ക്കാനും പൈല്‍സിന്റെ അസ്വസ്ഥതകള്‍ അകറ്റാനും സഹായിക്കും. പേശികളെ റിലാക്സ് ചെയ്യിക്കാനും മലമൂത്രവിസര്‍ജനം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും.
ഇലക്കറികള്‍, നട്സ്, സീഡ്സ്, മുഴുധാന്യങ്ങള്‍ ഇവ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. മലബന്ധം അകറ്റാനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഭക്ഷ്യനാരുകള്‍ ഭക്ഷണത്തിലുള്പ്പെടുത്തുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. ഈ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് സ്ത്രീകളില്‍ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പൈല്‍സിന്റെ ലക്ഷണങ്ങള്‍ ഗുരുതരമാകാതെ തടയുകയും ചെയ്യും. രോഗം ഫലപ്രദമായി നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ തടയാനും ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
സ്ത്രീകളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍
മലദ്വാരത്തില്‍ അസ്വസ്ഥത, വേദന – മലദ്വാരത്തിനു സമീപം ഉള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അസ്വസ്ഥത മൂലക്കുരുവിന്റെ ലക്ഷണമാകാം. സ്ത്രീകള്‍, ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞാല്‍ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമാവും മുന്‍പ് വേണ്ട നടപടികള്‍ എടുക്കാന്‍ സഹായിക്കും. പൈല്‍സ് ഗുരുതരമായാല്‍ അത് കൂടുതല്‍ വേദന നിറഞ്ഞതും വൈദ്യസഹായം ആവശ്യമുള്ളതുമായ പ്രൊലാപ്സ്ഡ് അഥവാ ത്രോംബോസ്ഡ് ഹെമറോയ്ഡിനു കാരണമാകും.
മലവിസര്‍ജനം നടത്തുമ്പോള്‍ വേദന – മലശോധന നടത്തുമ്പോള്‍ ആയാസപ്പെടേണ്ടിവരുകയും കട്ടിയോടെ മലം വിസര്‍ജിക്കേണ്ടി വരുന്നതും അസ്വസ്ഥത ഉണ്ടാക്കുകയും മലദ്വാരത്തിനു ചുറ്റും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.
വ്യക്തിശുചിത്വം പാലിക്കാന്‍ പ്രയാസം – മലദ്വാരത്തിനുണ്ടാകുന്ന അസ്വസ്ഥത, മലവിസര്‍ജനത്തിനുശേഷം ഉള്ള വൃത്തിയാക്കല്‍ വേദന നിറഞ്ഞതാക്കും. ഇത് കൂടുതല്‍ അസ്വസ്ഥതയ്ക്ക് കാരണമാകും.
മലവിസര്‍ജനം ചെയ്യുമ്പോള്‍ രക്തസ്രാവം – മലത്തില്‍ കടുത്ത ചുവപ്പു നിറത്തില്‍ രക്തം കാണപ്പെടുന്നത് പൈല്‍സിന്റെ സാധാരണ ലക്ഷണമാണ്. ഉള്ളിലുള്ള മൂലക്കുരുവില്‍ നിന്നുള്ള രക്തസ്രാവമാണ് ഇത് സൂചിപ്പിക്കുന്നത്.
വീക്കവും മുഴകളും – മലദ്വാരത്തിനു ചുറ്റും ചെറിയ മുഴകള്‍ കാണപ്പെടും. തൊടുമ്പോള്‍ വളരെ മൃദുവായി തോന്നുന്ന മുഴകളാവും ഉണ്ടാകുക. ബാഹ്യമായി കാണപ്പെടുന്ന ഈ മൂലക്കുരുക്കള്‍ ഇരിക്കുമ്പോഴോ മലവിസര്‍ജനത്തിനു ശേഷമോ ആവും പലപ്പോഴും ശ്രദ്ധയില്‍പ്പെടുന്നത്.
സ്ത്രീകളില്‍ മൂലക്കുരു നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍
ധാരാളം വെള്ളം കുടിക്കാം – മലബന്ധം അകറ്റാനും മലത്തെ കട്ടികുറഞ്ഞതാക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ദിവസം ആറു മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതോടൊപ്പം ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്, കുക്കുമ്പര്‍, നാരകഫലങ്ങള്‍ (citrus fruits) ഇവ കഴിക്കുന്നത് മലബന്ധം അകറ്റാനും മൂലക്കുരുവില്‍ ഏല്‍പ്പിക്കുന്ന പ്രഷര്‍ കുറയാനും സഹായിക്കും.
ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കാതിരിക്കാം – കൂടുതല്‍ സമയം നില്ക്കുന്നതും ഒരേ ഇരിപ്പ് ഇരിക്കുന്നതും മലദ്വാരത്തിനു ചുറ്റും ഉള്ള സ്ഥലത്ത് പ്രഷര്‍ കൂടുകയും ഇത് വീക്കവും അസ്വസ്ഥതയും കൂട്ടുകയും ചെയ്യും. ഇടവേളകളില്‍ സ്ട്രെച്ച് ചെയ്യുക, ഇരിക്കുമ്പോള്‍ കുഷ്യന് ഉപയോഗിക്കുക, ശരിയായ നില (posture)യില്‍ ഇരിക്കുക ഇതെല്ലാം രക്തക്കുഴലുകള്‍ക്ക് ആയാസം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ സ്ത്രീകളില്‍ മൂലക്കുരുവിനെ നിയന്ത്രിക്കാന്‍ സാധിക്കും.
വ്യായാമം പതിവാക്കാം – പതിവായി ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാം. വ്യായാമം, ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. നടത്തം, സ്ട്രെച്ചിങ്ങ്, യോഗ തുടങ്ങിയ ലളിതവ്യായാമങ്ങള് ഇടുപ്പിലെ പേശികളെ ശക്തിപ്പെടുത്തുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും മലദ്വാരത്തിലെ രക്തക്കുഴലുകള്‍ക്കു മേലുള്ള പ്രഷര്‍ കുറയ്ക്കുകയും ചെയ്യും. ആഴ്ചയില്‍ എല്ലാ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും സ്ത്രീകള്‍ വ്യായാമം ചെയ്യണം.




