Celebrity

താരാ കല്യാണിനെ അനുകരിച്ച് സൂധാപൂ ; ക്യൂട്ട് വീഡിയോയെന്ന് ആരാധകര്‍

നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കില്‍ നിറഞ്ഞു നിന്നിരുന്ന സൗഭാഗ്യയെ വിശേഷിപ്പിച്ചിരുന്നത് ടിക് ടോക്ക് രാഞ്ജിയെന്നായിരുന്നു. അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്.

ഇരുവര്‍ക്കും ഒരു മകളാണുള്ളത്. സുദര്‍ശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. കൊച്ചുബേബിയെന്നും, സുധാപൂവെന്നുമൊക്കെയാണ് മകളെ സൗഭാഗ്യയും താരാ കല്യാണും വിളിയ്ക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള സൗഭാഗ്യ തന്റെ വിശേഷങ്ങളൊക്കെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ കൊച്ചുബേബിയുടേയും അമ്മ താര കല്യാണിന്റേയും ഒരു മനോഹര വീഡിയോയാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്.

താരാ കല്യാണ്‍ തന്റെ മൂക്കില്‍ തൊട്ട ശേഷം കൈകള്‍ വിടര്‍ത്തുകയാണ്. ഇതു പോലെ തന്നെ കൊച്ചുബേബിയും കാണിയ്ക്കുകയാണ്. പിന്നീട് താരാ കല്യാണിന്റെ മൂക്കില്‍ കൊച്ചുബേബി കുത്തുന്നതും കാണാം. അവസാനം താര കല്യാണിനെ കെട്ടിപ്പിടിയ്ക്കുന്ന കൊച്ചുബേബിയെയാണ് വീഡിയോയില്‍ കാണുന്നത്. ”ആ കൈകളില്‍ അവള്‍ സേഫ് ആണ്. അത് അവള്‍ക്ക് അറിയാമെന്നാണ്” ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ക്യൂട്ട് വീഡിയോയെന്നാണ് മറ്റു കമന്റുകള്‍.

https://www.instagram.com/reel/CyQn37xtZxe/?utm_source=ig_web_copy_link