Celebrity Featured

നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്.

ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുന്നത് അനുയോജ്യമാണ്.

കൂടാതെ ക്ലെന്‍സിങ്ങും ടോണിംഗും ചര്‍മത്തിന് നല്‍കുന്നു. ഈ രണ്ട് കാര്യങ്ങള്‍ ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്തി ചര്‍മ്മം ശുദ്ധിയായി വയ്ക്കാന്‍ സഹായിക്കുന്നു.

തൈര്, തേന്‍, മഞ്ഞള്‍, റോസ്‌വാട്ടര്‍ എന്നിവ ഉപയോഗിച്ചു തയാറാക്കിയ മിശ്രിതം ചര്‍മത്തില്‍ പുരട്ടുന്നു. ഇവ ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കുകയും ചര്‍മം മൃദുവായി സൂക്ഷിക്കുകയും ചെയ്യുന്നു.

ചര്‍മ്മ സംരക്ഷത്തിനായി അവര്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഇവ ചര്‍മത്തിന്റെ പ്രായം കുറച്ച് തിളക്കം നല്‍കുന്നു.

കറ്റാര്‍വാഴ ജെല്‍, ബദാം ഓയില്‍ എന്നിവ അവര്‍ പതിവായി തന്റെ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നുണ്ട്.

പ്രകൃതിയില്‍ നിന്നുള്ള ഉത്പന്നങ്ങളും അച്ചടക്കമുള്ള ദിനചര്യയും രേഖയുടെ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ കൂടുതല്‍ സഹായിക്കുന്നു.