Celebrity

അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ

മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്.

ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ വലിയ ജിമിക്കിയും കഴുത്ത് നിറയുന്ന നീളത്തിലുള്ള വലിയ മാലയും മൂക്കുത്തിയും ധരിച്ചിട്ടുണ്ട്. ട്രെഡീഷണല്‍ ലുക്കില്‍ എത്തിയ താരം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.

” അഞ്ജന മിഴികളോ…കാതിലെ കടുക്കനോ…മിന്നുന്ന പുഞ്ചിരിയോ…മെയ്യഴകോ…” എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് അനുശ്രീ നല്‍കിയിരിയ്ക്കുന്നത്. തമ്പുരാന്‍ എഴുന്നെള്ളി…എന്ന പ്രശസ്തമായ ഗാനത്തിന്റെ വരികളാണ് ഇവ. ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അനുശ്രീ വീഡിയോ ചെയ്തിരിയ്ക്കുന്നതും. അനുശ്രീയുടെ വീഡിയോയ്ക്ക് അഞ്ജന മിഴികള്‍ തന്നെയാണെന്നും, സുന്ദരി തന്നെയാണെന്നുമുള്ള കമന്റുകളാണ് ആരാധകര്‍ കുറിയ്ക്കുന്നത്.