Health

കണ്ണ് എപ്പോഴും തിരുമ്മല്ലേ…. കണ്ണിന്റെ ആരോഗ്യത്തിനും ശ്രദ്ധ കൊടുക്കണം

നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവുമായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ചിലര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കണ്ണ് തിരുമ്മി എഴുന്നേല്‍ക്കും. ചിലര്‍ വെറുതേ കണ്ണ് തിരുമ്മുന്നതും കാണാം. കണ്ണ് നല്ലപോലെ വരണ്ട് പോകുമ്പോഴും കണ്ണ് തിരുമ്മുന്നുണ്ട്. മുതിര്‍ന്നവരായാലും കുട്ടികളായാലും കണ്ണ് തിരുമ്മുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കണ്ണിന്റെ നല്ല ആരോഗ്യത്തിന് – കണ്ണിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അമിതമായി ചൂട് ഏല്‍ക്കുന്നത് നല്ലതല്ല. അതിനാല്‍, ആവിപിടിക്കുമ്പോള്‍, അ തുപോലെ, തീ ഉള്ള സ്ഥലത്ത് നില്‍ക്കുമ്പോഴെല്ലാം കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ കണ്ണ് വല്ലാതെ വരണ്ട് പോകാതെ ശ്രദ്ധിക്കണം. വരണ്ട് പോകുന്നത് സത്യത്തില്‍ കണ്ണുകളില്‍ ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാണ്. അതുപോലെ തന്നെ, കണ്ണുകളില്‍ കരട്, പ്രാണികള്‍ എന്നിവ പോയാല്‍ വെള്ളം ഒഴിച്ച് കളയാന്‍ നോക്കാം. അല്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.

ആരോഗ്യ പ്രശ്നങ്ങള്‍ – നമ്മളുടെ കൈകളില്‍ നിന്നും നിരവധി അണുക്കളാണ് നമ്മളുടെ ശരീരത്തില്‍ എത്തുന്നത്. അതിനാല്‍ തന്നെ നമ്മള്‍ കണ്ണുകള്‍ തിരുമ്മുമ്പോള്‍ അത് നമ്മളുടെ കണ്ണുകള്‍ക്ക് അണുബാധ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മള്‍ കണ്ണുകള്‍ അമിതമായി തിരുമ്മുന്നത് വഴി കണ്ണുകളിലെ ചെറിയ രക്തധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇത് കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ വരുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ, കണ്ണുകള്‍ക്ക് ചുറ്റിലും ചുളിവുകള്‍ വീഴാനും ഇത് കാരണമാകുന്നുണ്ട്.

കരട് വീഴുമ്പോള്‍ – കണ്ണുകളില്‍ കരട് വീണ് കഴിയുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും പോയി കഴിയുമ്പോള്‍ പെട്ടെന്ന് തന്നെ ചിലര്‍ കണ്ണുകള്‍ തിരുമ്മുന്നത് കാണാം. ഇത്തരത്തില്‍ കണ്ണ് തിരുമ്മുന്നത് കണ്ണുകളില്‍ പോറല്‍ വീഴ്ത്താന്‍ കാരണമാകുന്നു. ഇത് കണ്ണുകളില്‍ അണുബാധയ്ക്കും കാരണമാകുന്നുണ്ട്. കൂടാതെ, നമ്മള്‍ കണ്ണുകള്‍ തിരുമ്മുമ്പോള്‍ കണ്ണുകളിലേയ്ക്ക് അമിതമായി പ്രഷര്‍ എത്താന്‍ കാരണമാകുന്നു. ഇത് കണ്ണുകളിലെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കാനും ഗ്ലൂക്കോമ പോലയുള്ള അസുഖങ്ങള്‍ വരാനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത് – നിങ്ങള്‍ ശക്തമായി കണ്ണുകള്‍ തിരുമ്മിയതിന് ശേഷം കണ്ണുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. അതുപോലെ തുടര്‍ച്ചയായി കണ്ണുകള്‍ ചുവന്ന് ഇരിക്കുന്നുണ്ടെങ്കില്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍, അതുപോലെ തന്നെ, കണണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വന്നാല്‍, കാഴ്ച്ചയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍, അതുപോലെ തന്നെ,വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള അമിതമായിട്ടുള്ള ബുദ്ധിമുട്ട്, കണ്ണിന് ചുറ്റിലും വീക്കം, കണ്ണ് ചെറുതായി ഇരിക്കുക, നല്ലപോലെ തലവേദന, ക്ഷീണം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.