Movie News

കാത്തിരിപ്പ് അവസാനിക്കുന്നു, ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കും: തേജസിന്റെ ട്രെയിലര്‍ പുറത്ത്

ഇന്ത്യന്‍ എര്‍ഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് തേജസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോണി സ്‌ക്രൂവാലയാണ്. കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 27 ന് റിലീസ് ചെയ്യും.

ഇന്ത്യന്‍ എര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ ശ്രദ്ധയമായ യാത്രയേ ചുറ്റിപ്പറ്റിയാണ് തേജസ് എന്ന ചിത്രം. രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎഎഫ് പൈലറ്റുമാരുടെ അര്‍പ്പണബോധവും വെല്ലുവിളിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന് വിളിക്കപ്പെടാവുന്ന ചിത്രം കൂടിയാണ് ഇത്.

എക്‌സില്‍ ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചത് ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കുമെന്നായിരുന്നു. ഏറെ വര്‍ഷങ്ങളായി അണിയറിയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് തേജസ്. 2020 ഡിസംബറിലായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. സ്ത്രീകളെ യുദ്ധറോളില്‍ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ പ്രതിരോധസേനയാണ് ഐഎഎഫ്.

2016 ചരിത്രപരമായ തീരുമാനം എടുത്ത സമയത്താണ് തേജസ് എന്ന ഈ ചിത്രം പ്രഖ്യാപിച്ചത്. ധീരയായ ഒരു വനിത ഫൈറ്റര്‍ പൈലറ്റിനെ ചുറ്റിപ്പറ്റിയാണ് സിനിമ. നായികയായി എത്തുന്ന കങ്കണ റണാവത്ത് ഇന്ത്യന്‍ സേനയില്‍ ഉപയോഗിക്കുന്ന പ്രത്യേക പോരാട്ടതന്ത്രങ്ങള്‍ പഠിക്കാന്‍ നാല് മാസത്തോളം വിപുലമായ പരിശീലനത്തിന് വിധയമായിരുന്നു.

പലപ്പോഴും നമ്മുടെ ധീരരായ സ്ത്രീകള്‍ യൂണിഫോമില്‍ ചെയ്യുന്ന ത്യാഗങ്ങള്‍ രാഷ്ട്രത്തിന്റെ ്രശദ്ധയില്‍ പെടാതെ പോകുന്നു. തേജസ് സിനിമയില്‍ അത്തരത്തില്‍ ഒരു എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വേഷമാണ്. സിനിമ ഇന്നത്തെ യുവാക്കളില്‍ രാജ്യസ്‌േനഹവും അഭിമാനവും ഉണര്‍ത്തുമെന്ന് കങ്കണ 2020-ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു