Celebrity

പ്രണയജീവിതം ആസ്വദിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും: തുര്‍ക്കിയിലും ഒരുമിച്ചെന്ന് ആരാധകര്‍

വിജയ് ദേവരകൊണ്ടയും രശ്മിക മാന്ദാനയും പ്രണയത്തിലാണെന്ന കിംവദന്തി ഏറെനാളായുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളുെട സമാന ബാക്ക്ഗ്രൗണ്ട് ചൂണ്ടിക്കാട്ടി താരങ്ങള്‍ ലിവിങ് ടുഗദറിലാണ് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രശ്മിക തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അവര്‍ പങ്കിട്ട ചിത്രങ്ങള്‍ തുര്‍ക്കിയില്‍ നിന്നുള്ളതാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

നടന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രം ഖുഷിയുടെ ലൊക്കേഷനും തുര്‍ക്കിയായിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക തുര്‍ക്കിയിലായിരുന്നു എന്നാണ് ആരാധക പക്ഷം. രശ്മിക സോഷില്‍ മീഡിയയില്‍ പങ്കുവച്ച അതേ ടേബിളില്‍ ഇരുന്ന് വിജയ് ദേവരകൊണ്ടയും ചിത്രങ്ങള്‍ പങ്കുവച്ചു. ഇതാണ് ആരാധകരെ താരങ്ങള്‍ തുര്‍ക്കിയില്‍ ഒരുമിച്ചായിരുന്നു എന്ന് പറയാന്‍ പ്രേരിപ്പിച്ചത്.

സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ ആനിമലാണ് രശ്മികയുടേതായി വരാനുള്ളത്. പുഷ്പ 2 വില്‍ ശ്രീവല്ലി എന്ന കഥാപാത്രെത്ത അവതരിപ്പിക്കാനും രശ്മിക ഒരുങ്ങുകയാണ്. വിഡി 12-ല്‍ കാമുകന്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.