Posted onAuthorAksaComments Off on ബോഡിബിൽഡർമാർ പേശി വളർത്താനായി മുലപ്പാലിലേക്ക്: അപകടകരമായ ഫിറ്റ്നസ് ട്രെൻഡ്
ബോഡിബിൽഡർമാർ, പേശീ വളർച്ചയ്ക്കായി ഇപ്പോൾ മനുഷ്യന്റെ മുലപ്പാലിലേക്ക് തിരിയുന്നു. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. എന്താണ് ഈ ട്രെൻഡ്? ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ഫിറ്റ്നസ് ട്രെൻഡുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. പേശി വളർത്താനുള്ള രഹസ്യ ശക്തി മുലപ്പാലിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ജിം പ്രേമികൾക്ക് പുതിയ അമ്മമാർ ഓൺലൈനിൽ മുലപ്പാൽ വിൽക്കുന്നു.
വൈസ് (VICE) റിപ്പോർട്ട് അനുസരിച്ച്, മനുഷ്യ പ്രോട്ടീനിനോട് ആസക്തിയുള്ള ജിം ബ്രോകളിൽ നിന്നുമുള്ള സ്ഥിരമായ ആവശ്യകത കാരണം, ആയിരക്കണക്കിന് ഡോളറാണ് (ലക്ഷക്കണക്കിന് രൂപ) അവർ സമ്പാദിക്കുന്നത്. ആവശ്യകത വർധിച്ചതോടെ പല അമ്മമാരും ഇതിനെ ഒരു പാർട്ട് ടൈം വരുമാനമാർഗ്ഗം ആയി കാണാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ, സമൂഹമാധ്യമങ്ങൾ ഈ കൗതുകത്തിനും വിൽപ്പനയ്ക്കും ആക്കം കൂട്ടുന്നുണ്ടെങ്കിലും, വിദഗ്ധർ ഇതിൽ തൃപ്തരല്ല. വാസ്തവത്തിൽ, ഇത് ഫലപ്രദമല്ലെന്നും അപകടകരമാണെന്നും ചിലർ പറയുന്നു.
ആരോഗ്യ വിദഗ്ധനും കണ്ടന്റ് ക്രിയേറ്ററുമായ ഡോ. കുനാൽ സൂദ് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു, ഇത് പെട്ടെന്ന് വൈറലായി. “ചില അമ്മമാർ മുലപ്പാൽ ബോഡിബിൽഡർമാർക്ക് വിൽക്കുന്നു, ഇത് പേശികൾ ഉണ്ടാക്കാൻ സഹായിക്കുമെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ ഫലിക്കുമോ? പോഷകപരമായി, മുലപ്പാൽ മുതിർന്നവർക്കോ മികച്ച പ്രകടനത്തിനോ വേണ്ടി രൂപകൽപ്പന ചെയ്തതല്ല,” അദ്ദേഹം പറഞ്ഞു.
മുലപ്പാലിനെ സാധാരണ പ്രോട്ടീൻ സ്രോതസ്സുകളുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു: “ഇതിൽ ഏകദേശം 88 ശതമാനവും വെള്ളമാണ്, ഒരു കപ്പ് മുലപ്പാലിൽ വെറും 2.5 ഗ്രാം പ്രോട്ടീൻ മാത്രമേ ഉള്ളൂ. എന്നാൽ പശുവിൻ പാലിൽ ഇത് 7.9 ഗ്രാമും മിക്ക പ്രോട്ടീൻ പൊടികളിൽ 28 ഗ്രാമുമാണ്.”
ചുരുക്കത്തിൽ, ഇത് വിലകൂടിയത് മാത്രമല്ല, ഫലപ്രദമല്ലാത്തതും കൂടിയാണ്. പേശീ വളർച്ചയെയോ ശക്തിയെയോ മുലപ്പാൽ വർദ്ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്നും ഡോ. സൂദ് ചൂണ്ടിക്കാട്ടി. “മുലപ്പാൽ പേശീ വളർച്ച വർദ്ധിപ്പിക്കുമെന്നതിന് ഒരു ശാസ്ത്രീയ തെളിവുമില്ല. അദ്ദേഹം പറഞ്ഞു.
നിയന്ത്രണമില്ലാത്ത ഓൺലൈൻ സ്രോതസ്സുകളിൽ നിന്ന് മനുഷ്യന്റെ മുലപ്പാൽ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഗുരുതരമായ അപകടസാധ്യതകളാണ് നൽകുന്നത്. ഡോ. സൂദ് മുന്നറിയിപ്പ് നൽകി: “ഓൺലൈനിൽ മുലപ്പാൽ വാങ്ങുന്നത് ബാക്ടീരിയൽ മലിനീകരണം, രോഗ സംക്രമണം, അറിയപ്പെടാത്ത മരുന്നുകൾ അല്ലെങ്കിൽ ഹോർമോണുകൾ എന്നിവയുടെ സ്വാധീനം എന്നിവയുൾപ്പെടെയുള്ള യഥാർത്ഥ സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുന്നു. ലക്ഷ്യം ശക്തിയാണെങ്കിൽ, മുലപ്പാൽ ഒരു കുറുക്കുവഴിയല്ല. ഇത് ഒരു ഗ്ലാസ് പാലിനേക്കാൾ കുറഞ്ഞ പ്രോട്ടീൻ മാത്രമുള്ള, നിയന്ത്രണമില്ലാത്ത ഒരു ചൂതാട്ടമാണ്.”എൻഡിടിവിയോട് സംസാരിച്ച എൻഡിടിവി ഡയറ്റീഷ്യനും എഫ്ഐഎസ്ഐസിഒ ഡയറ്റ് ആൻഡ് എസ്തെറ്റിക് ക്ലിനിക്കിന്റെ സ്ഥാപകയുമായ വിധി ചൗളയും ഇതിനോട് യോജിക്കുന്നു.
മുതിർന്നവർ, പ്രത്യേകിച്ച് ബോഡിബിൽഡിംഗ്- ആരോഗ്യ സമൂഹങ്ങൾക്കിടയിൽ, മനുഷ്യന്റെ മുലപ്പാൽ പേശീ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടിയുള്ള അത്യുത്തമ ‘സൂപ്പർഫുഡ്’ ആണെന്ന ധാരണയിൽ ഇതിന് പ്രചാരം ലഭിക്കുന്നുണ്ട്.
എന്നാൽ ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ, ഈ പ്രവണത അനാവശ്യവും, പ്രായോഗികമല്ലാത്തതും, ആരോഗ്യപരമായ അപകടസാധ്യതകൾ ഉള്ളതുമാണ്- അവർ പറഞ്ഞു. മുലപ്പാൽ അതിന്റെ ഉദ്ദേശിച്ച ഗുണഭോക്താവായ ശിശുവിന് പ്രകൃതിയുടെ ഏറ്റവും മികച്ച ഭക്ഷണം ആണെന്നതിൽ സംശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പേശി പ്രോട്ടീൻ സിന്തസിസ് (Muscle Protein Synthesis – MPS) ഉത്തേജിപ്പിക്കുന്നതിനാണ് മുതിർന്നവർ, പ്രത്യേകിച്ച് പേശി വികസനം ആഗ്രഹിക്കുന്നവർ, പ്രോട്ടീൻ കഴിക്കുന്നത് എന്ന് ചൗള പറയുന്നു. ഇതിന് സാധാരണയായി ഒരു തവണ കുറഞ്ഞത് 20 മുതൽ 30 ഗ്രാം വരെ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ആവശ്യമാണ്. മനുഷ്യന്റെ മുലപ്പാലിൽ 100 മില്ലിലിറ്ററിൽ ഏകദേശം 1 ഗ്രാം പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. കുറഞ്ഞത് 25 ഗ്രാം പ്രോട്ടീൻ എന്ന MPS പരിധിയിൽ എത്താൻ, ഒരു മുതിർന്നയാൾ ഒരു നേരം 2.5 ലിറ്റർ (85 ഫ്ലൂയിഡ് ഔൺസിൽ കൂടുതൽ) മുലപ്പാൽ കഴിക്കേണ്ടിവരും. “ഒരു സ്കൂപ്പ് വേ പ്രോട്ടീൻ അല്ലെങ്കിൽ ഒരു കപ്പ് ഗ്രീക്ക് തൈര് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും പ്രായോഗികമല്ലാത്തതും, അവിശ്വസനീയമാംവിധം ചെലവേറിയതുമാണ്,” അവർ പറഞ്ഞു.
കൂടാതെ, ഇതിലെ കൊഴുപ്പും കാർബോഹൈഡ്രേറ്റും ഒരു കുഞ്ഞിന്റെ വേഗത്തിലുള്ള ഭാരം വർദ്ധിപ്പിക്കാൻ വേണ്ടി ഒപ്റ്റിമൈസ് ചെയ്തതാണ്, അല്ലാതെ ഒരു മുതിർന്നയാളുടെ ശരീരഘടന ലക്ഷ്യങ്ങൾക്കുവേണ്ടിയല്ല. പ്രോട്ടീൻ അനുപാതത്തിന് പുറമെ, സുരക്ഷാപരമായ ഘടകമാണ് പ്രധാന ആശങ്കയെന്ന് ചൗള പറയുന്നു. നിയന്ത്രിത മെഡിക്കൽ ചാനലുകൾക്ക് പുറത്ത് നിന്ന് ലഭിക്കുമ്പോൾ, പാസ്ചുറൈസ് ചെയ്യാത്ത മനുഷ്യന്റെ മുലപ്പാൽ പകർച്ചവ്യാധികൾ പടരുന്നതിന് ഗുരുതരവും ഒഴിവാക്കാനാകാത്തതുമായ സാധ്യത സൃഷ്ടിക്കുന്നു. ഇതിൽ ബാക്ടീരിയൽ മലിനീകരണം, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ ഉൾപ്പെടുന്നു.
തന്റെ ആകർഷകമായ കണ്ണുകൾ കൊണ്ടും, കൊത്തുപണികൾ ചെയ്തതുപോലെയുള്ള ശരീരപ്രകൃതി കൊണ്ടും, മാസ്മരികമായ നൃത്തചലനങ്ങൾ കൊണ്ടും ബോളിവുഡിന്റെ സ്വന്തം “ഗ്രീക്ക് ഗോഡ്” എന്ന് വിളിക്കപ്പെടുന്ന താരമാണ് ഹൃതിക് റോഷൻ. അദ്ദേഹത്തിന് 51 വയസ്സ് തികയുമ്പോഴും ആരാധകർക്കും ഫിറ്റ്നസ് പ്രേമികൾക്കും മുന്നിലുള്ള വലിയ ചോദ്യം ഇതാണ്: വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എങ്ങനെയാണ് ഈ അസാമാന്യമായ ശാരീരികക്ഷമത നിലനിർത്തുന്നത്? അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഫിറ്റ്നസ് യാത്രയെ രൂപപ്പെടുത്തുന്ന ലളിതവും പ്രായോഗികവുമായ ചില പ്രധാന തത്വങ്ങൾ വെളിപ്പെടുത്തി. പോർഷൻ കൺട്രോൾ: മിതമായി കഴിക്കുന്നതിന്റെ Read More…
ബോഡിബിൽഡിംഗിന്റെ അവിഭാജ്യഘടകമാണ് ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമവും ചിക്കൻ, മുട്ട, ഇറച്ചി വിഭവങ്ങളും. അപ്പോള്‍ വെജിറ്റേറിയന്മാര് എന്തുചെയ്യും? അവര്‍ക്കും വേണ്ടേ ദൃഢപേശികളും മസിലുകളും? കരുത്തും പേശീബലവും വർദ്ധിപ്പിക്കാൻ എപ്പോഴും മാംസാഹാരം തന്നെ വേണമെന്നില്ല എന്ന് തെളിയിക്കുന്ന ഫിറ്റ്നസ് ക്രിയേറ്റർമാരെ ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായി കാണാം. അത്തരത്തിൽ ഇന്റർനെറ്റിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് തമൽ കൃഷ്ണ കൃപാ ദാസ്. സനാതന ധർമ്മ വിശ്വാസിയായ ഈ പ്രൊഫഷണൽ ബോഡിബിൽഡർ, ഒരു “ശുദ്ധ സസ്യാഹാരിയായ ബോഡിബിൽഡർ” ആണ്. തന്റെ പ്രഭാതഭക്ഷണത്തിൽ Read More…
തടിച്ച അരക്കെട്ട് അനാകര്‍ഷകമാണ്. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ശരീരഭാരം വര്‍ധിക്കുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ് തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ് അടിഞ്ഞു കൂടി നടക്കാനും വസ്ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്, കാഴ്ചയില്‍ അഭംഗി എന്നിങ്ങനെ Read More…