Lifestyle

സ്റ്റൈലിഷ് ലുക്കില്‍ മിയ ;  കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോയെന്ന് കമന്റ്

വിവാഹ ശേഷവും സിനിമയില്‍ സജീവമാകുന്ന മലയാള നടിമാര്‍ ചുരുക്കമാണ്. മലയാളികളുടെ സ്വന്തം മിയ ജോര്‍ജ് ഇത്തരത്തില്‍ ഒരാളാണ്. വിവാഹശേഷവും മകന്‍ പിറന്ന ശേഷവും താരം സിനിമകളില്‍ സജീവാണ്. തമിഴിലും താരമിപ്പോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”ദി റോഡ്”. തൃഷ കൃഷ്ണന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിയ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് മിയ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. പിങ്കും കറുപ്പും നിറത്തിലുള്ള ഔട്ട്ഫിറ്റും കൂളിംഗ് ഗ്ലാസുമായാണ് താരത്തിന്റെ ലുക്ക്. വെള്ള നിറത്തിലുള്ള കുര്‍ത്തയും കൂളിംഗും ഗ്ലാസും ധരിച്ച ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിന്റെയും ചിത്രവും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദീപ്തി വിധു പ്രതാപ്, കൃഷ്ണ പ്രഭ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.