Featured Oddly News

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിന് കീഴിലെ ഗുഹ; 22 മൈലിലധികം വ്യാപിച്ചു കിടക്കുന്നു

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നിലെ ഒരു കാര്‍ പാര്‍ക്കിനടിയില്‍ 22 മൈലിലധികം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗുഹ മറഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാ​മോ? ലണ്ടന്‍ പാലത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം ട്രെയിന്‍ യാത്ര ചെയ്ത് ലണ്ടന്‍ നഗരത്തിന്റെ സമീപത്ത് ഈ ഗുഹകള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍, നിങ്ങളുടെ കാലിനടിയില്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കുക പോലുമില്ല.

നൂറ്റാണ്ടുകള്‍ നീണ്ട കാലയളവില്‍ മനുഷ്യര്‍ അത്ഭുതകരമാംവിധം കൊത്തിയെടുത്ത ഗുഹ എ.ഡി. 500 ഓടെ നിര്‍മ്മിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു. ചിസ്ലെഹര്‍സ്റ്റ് ഗുഹകള്‍ ഒരു ചോക്ക് ഖനിയും കൂണ്‍ ഫാമും ആയി പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് 100 അടി ആഴമുള്ള നിലവറകള്‍ അനേകര്‍ക്ക് രക്ഷയായിരുന്നു. ബ്രിട്ടന് മേല്‍ ലുഫ്റ്റ്വാഫെ ബോംബുകള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍, ആയിരക്കണക്കിന് ആളുകള്‍ ചിസ്ലെഹര്‍സ്റ്റില്‍ അഭയം തേടിയിരുന്നു.

യുദ്ധകാലത്ത് ഗുഹകള്‍ എല്ലാ വൈകുന്നേരവും വൈകുന്നേരം 7 മണിക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുമായിരുന്നു, രാത്രിയിയില്‍ ഇവിടം അഭയസ്ഥാ നമായി. ഇവിടെ താമസിക്കാന്‍ ആള്‍ക്കാര്‍ പണം നല്‍കേണ്ടതുണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് ആഴ്ചയില്‍ ആറ് പൈസയും കുട്ടികള്‍ക്ക് രണ്ടും. യുദ്ധസമയത്ത്, ഗുഹകള്‍ പതിനായിരക്കണക്കിന് ലണ്ടന്‍ നിവാസികള്‍ക്ക് അഭയം നല്‍കി. ഈ സമയത്ത് ഇവിടെ ഒരു പ്രസവം നടന്നിരുന്നതായും പറയപ്പെടുന്നു. മിഡ്വൈഫി ന്റെ നിര്‍ദ്ദേശപ്രകാരം, അവള്‍ക്ക് കാവേന വേക്ക്മാന്‍ എന്ന് പേരിട്ടു.

പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രരേഖകളില്‍ കുമ്മായം കത്തിക്കുന്ന ചോക്കും തീക്കല്ലും ഖനനം ചെയ്യാന്‍ ഗുഹകള്‍ ഉപയോഗിച്ചിരുന്നതായി പരാമര്‍ശിക്കുന്നു. സീലിംഗില്‍ നിന്ന് കണ്ടെത്തിയ ചരിത്രാതീതകാലത്തെ അസ്ഥികൂടം സൂചിപ്പിക്കുന്നത് ഗുഹകള്‍ ബിസി 10,000 മുതലുള്ളതാണെന്നാണ്. മഞ്ഞുകാലത്ത് ഇവിടം ഒരു അഭയസ്ഥാനമായി മനുഷ്യര്‍ ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഗുഹകളുടെ പുരാതന ചരിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രദേശത്തെ വിനോദസഞ്ചാരം കുതിച്ചുയര്‍ന്നു. 1980 കളുടെ തുടക്കത്തില്‍ ചിസ്ലെഹര്‍സ്റ്റ് ഗുഹകള്‍ അടച്ചുപൂട്ടുന്നതിലേക്കും നയിച്ചിട്ടുണ്ട്. എട്ട് മാസത്തിനിടെ ബ്രിട്ടനില്‍ പതിച്ച 30,000 ടണ്‍ സ്‌ഫോടക വസ്തുക്കളില്‍ നിന്നാണ് അത് ആള്‍ക്കാരെ രക്ഷിച്ചിട്ടുള്ളത്. ചിസ്ലെഹര്‍സ്റ്റ് ഗുഹകളിലേക്കുള്ള ടിക്കറ്റുകള്‍ പ്രവേശന കവാടത്തില്‍ നിന്ന് വാങ്ങാം, എന്നാല്‍ പരിമിതമായ ഗ്രൂപ്പ് വലുപ്പങ്ങള്‍ കാരണം, ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടി വരും.