സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ട് ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടാന്‍ ശ്രമിച്ചത്. അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റതായി നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു.
ബോളിവുഡ് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശര്‍മ. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര് കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്.
‘ചര്‍ച്ച്ഗേറ്റിലുള്ള ഷൂട്ടിങ് സ്ഥലത്തേക്ക് പോകാനായി സാരിയുടുത്താണ് ട്രെയിനില്‍ കയറിയത്, കയറിയ ഉടന്‍ ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി, അപ്പോഴാണ് സുഹൃത്തുക്കള്‍ക്ക് ട്രെയിനില്‍ കയറാന്‍ പറ്റിയില്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്, ഉടന്‍ തന്നെ പരിഭ്രാന്തയായി ചാടാന്‍ ശ്രമിച്ചു, ചാടിയപ്പോള്‍ നടുവും തലയുമിടിച്ച് വീഴുകയായിരുന്നു’വെന്നാണ് കരിഷ്മ അപകടത്തെക്കുറിച്ചു പറഞ്ഞത്.
നടുവിനും തലയിലും നീര്‍വീക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു, എംആര്‍ഐ സ്കാനിങ് എടുത്തു, തലയിലേറ്റ പരുക്ക് ഗുരുതരമാണോയെന്ന നിരീക്ഷണത്തിലാണിപ്പോള്‍, നല്ല വേദനയുണ്ട്, എങ്കിലും ഞാന്‍ ധൈര്യത്തോടെ ഇരിക്കുന്നു, നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നേയുംകൂടി ചേര്‍ക്കണമെന്നും നടി സ്റ്റോറിയിലൂടെ ആവശ്യപ്പെടുന്നു.
ആശുപത്രിയില്‍ നിന്നുള്ള കരിഷ്മയുടെ ചിത്രങ്ങള്‍ സുഹൃത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിലവില്‍ അവള്‍ക്കൊന്നും ഓര്‍ക്കാന്‍പോലും കഴിയുന്നില്ലെന്നും സുഹൃത്ത് പറയുന്നു.




