മലയാളസിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് തുടങ്ങിയതെങ്കിലും തമിഴ് സൂപ്പര്‍താരം വിജയ് യുടെ നായികയായി മാസ്റ്ററില്‍ എത്തിയതിന് ശേഷം നടി മാളവികാമോഹന്റെ ആരാധകരുടെ എണ്ണം അല്‍പ്പം കൂടി കൂടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളില്‍ ഗ്‌ളാമറസായുള്ള തന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തും നടി ആരാധകര്‍ക്കിടയില്‍ സജീവമാണ്.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്ന ഗ്‌ളാമര്‍ സ്‌നാപ്പ് ജിം വസ്ത്രത്തില്‍ നില്‍ക്കുന്നതാണ്. ചുവന്ന സ്‌പോര്‍ട്‌സ്‌വേറില്‍ മേക്കപ്പ് ഇല്ലാതെ ജിമ്മിലെ ഉപകരണങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന ഫോട്ടോയ്ക്കും മികച്ച പ്രതികരണമാണ് കിട്ടുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന തങ്കാലന്‍ എന്ന ചിത്രത്തിലാണ് മാളവിക മോഹനന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ദുല്‍ഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇതിനകം തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായി അനേകം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. രജനീകാന്ത് നായകനായ പേട്ട എന്ന ചിത്രത്തില്‍ സഹതാരമായി തമിഴില്‍ കാല്‍ വെച്ച നടി പക്ഷേ വിജയ് നായകനായ മാസ്റ്ററില്‍ നയന്‍താര അന്ന് വാങ്ങിയിരുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് പ്രതിഫലം പറ്റിയതെന്നായിരുന്നു വിവരം
https://www.instagram.com/reel/CsTmGOyPCTD/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==