പോളണ്ടിനെക്കുറിച്ച് ഒരക്ഷരം….. എന്നാല്‍ പോളിഷ് യുവതി മലയാളം പറഞ്ഞാലോ? വൈറല്‍ വീഡിയോ
Posted onAuthorAksaComments Off on പോളണ്ടിനെക്കുറിച്ച് ഒരക്ഷരം….. എന്നാല്‍ പോളിഷ് യുവതി മലയാളം പറഞ്ഞാലോ? വൈറല്‍ വീഡിയോ
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞത് സന്ദേശം മലയാളം സിനിമയില്‍ ശ്രീനിവാസനാണ്. എന്നാല്‍ ഒരു പോളണ്ടുകാരി മലയാളം പറഞ്ഞാലോ? കേരളത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഈ പോളിഷ് യുവതി മലയാളത്തിൽ സംസാരിച്ചത് കേട്ട് വിവാഹത്തിനെത്തിയ പെൺകുട്ടികൾ അമ്പരന്നുപോയി. കേരളത്തിൽ തന്നെ താമസിക്കുന്ന പോളിഷ് യുവതി വിവാഹച്ചടങ്ങിൽ മലയാളം സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശ്രദ്ധ നേടി.
എമിലിയ പിയറ്റ്സിക്ക് (Emilia Pietrzyk) എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കേരളത്തിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിന് സൽവാർ കുർത്ത ധരിച്ചെത്തിയ ഇവർ അവിടെയുണ്ടായിരുന്ന ചില കുട്ടികളുമായി മലയാളത്തിൽ സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു വിദേശിയാണ് തങ്ങളോട് മലയാളത്തിൽ സംസാരിക്കുന്നതെന്ന് മനസ്സിലായപ്പോൾ അവരുടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
പിയറ്റ്സിക്കിന്റെ വാക്കുകൾ: ഈ നിമിഷം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പിയറ്റ്സിക്ക് കുറിച്ചു. “കേരളത്തിൽ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വിവാഹത്തിന് വെച്ച്, ഞാൻ ഈ കുട്ടികളോട് മലയാളത്തിൽ സംസാരിച്ച് അവരെ അത്ഭുതപ്പെടുത്താൻ തീരുമാനിച്ചു. അവരുടെ മുഖത്തെ ഭാവം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ആദ്യം അമ്പരപ്പ്, പിന്നെ ചിരി, പിന്നീട് ഒരുപാട് ചോദ്യങ്ങൾ.
ഒരു വിദേശി എന്ന നിലയിൽ ഇങ്ങനെയുള്ള നിമിഷങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഭാഷ പഠിക്കുക എന്നതിലുപരി അടുത്ത തലമുറയുമായി അവരുടെ മാതൃഭാഷയിൽ ബന്ധം സ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. ഒരു അതിഥി എന്നതിലുപരി ഈ ചെറിയ സംഭാഷണങ്ങളാണ് ഈ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. സത്യം പറഞ്ഞാൽ, ഏതൊരു ക്ലാസ് മുറിയെക്കാളും കൂടുതൽ ആത്മവിശ്വാസം ഈ കുട്ടികൾ എനിക്ക് നൽകി. അവരുടെ സന്തോഷം എല്ലാ ദിവസവും മലയാളം പഠിക്കാനുള്ള ഏറ്റവും മികച്ച പ്രചോദനമാണ്,” അവർ കുറിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾഈ വീഡിയോയ്ക്ക് ഓൺലൈനിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രാദേശിക സംസ്കാരത്തെ ഉൾക്കൊള്ളാനുള്ള അവരുടെ ശ്രമത്തെ പലരും അഭിനന്ദിച്ചു.”നല്ല ശ്രമം, തുടരുക,” എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. “ഇത് കാണാൻ വളരെ മനോഹരമാണ്,” എന്ന് മറ്റൊരാൾ കുറിച്ചു. “എനിക്കിത് ശരിക്കും ഇഷ്ടമായി,” എന്ന് മൂന്നാമതൊരാൾ സന്തോഷം പ്രകടിപ്പിച്ചു. “ഇത് വളരെ മനോഹരമാണ്,” എന്ന് വേറെയും പലരും അഭിപ്രായപ്പെട്ടു.”അവരുടെ ഈ ശ്രമം കേരളീയ സംസ്കാരത്തോടുള്ള വലിയ ബഹുമാനമാണ് കാണിക്കുന്നത്,” എന്ന് മറ്റൊരാൾ പങ്കുവെച്ചു. “ഇന്റർനെറ്റിന് വേണ്ടത് ഇങ്ങനെയുള്ള നല്ല കാര്യങ്ങളാണ്,” എന്നും ഒരു കമന്റ് വന്നു.
ദിവസം മൂന്ന് നേരം ഭക്ഷണം. ഓരോ തവണ ഊണിന് ശേഷവും നടക്കാന്‍ പോകും. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്നു. ചൈനയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശി ഇപ്പോഴും ചുറുചുറുക്കോടെ ജീവിക്കുന്നു. പന്നിക്കൊഴുപ്പിന്റെ ഇഷ്ടത്തിനും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും പേരുകേട്ട ക്യു ചൈഷി ഓണ്‍ലൈനില്‍ അനേകരെയാണ് ജീവിതശൈലികൊണ്ട് പ്രചോദിപ്പിച്ചിരിക്കുന്നത്. മുടി ചീകുക, തീ കത്തിക്കുക, വാത്തകള്‍ക്ക് സ്വന്തമായി ഭക്ഷണം കൊടുക്കുക, പടികള്‍ അനായാസം കയറുക തുടങ്ങിയ ജോലികള്‍ അവര്‍ ഇപ്പോഴും ചെയ്യുന്നു. പ്രിയപ്പെട്ട വിഭവം മത്തങ്ങയാണ്. ശീതകാല തണ്ണിമത്തന്, Read More…
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും സൗന്ദര്യമോ വൈകല്യമോ ഒരു പ്രശ്നമല്ലെന്നുമൊക്കെ ആയിരിക്കാം. പക്ഷേ സ്ത്രീകള്‍ പ്രണിയിക്കുന്നെങ്കില്‍ ക്ലീന്‍ ഷേവുകാരായ പുരുഷന്മാരേക്കാള് നല്ലത് താടിയും മീശയുമുള്ളവരാണെന്ന് പഠനം. മുഖത്ത് രോമങ്ങള്‍ കൂടുതലുള്ള പുരുഷന്മാരില് കൂടുതല്‍ ഇണകളെ തേടി പോകാനുള്ള പ്രവണത കുറവാണെന്നും ഉള്ള ഇണയെ നിലനിര്‍ത്താനും പരിപാലിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പുതിയ ഒരു പഠനം വ്യക്തമാക്കുന്നു. ആര്‍ക്കൈവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ താടിയുള്ളവര്‍ പ്രണയ ബന്ധങ്ങളില്‍ സ്ഥിരതയുള്ളവരും മികച്ച പങ്കാളികളുമാണെന്നും പറയുന്നു. 18 മുതല്‍ 40 വരെ Read More…