Hollywood

ദി എക്‌സോർസിസ്ററ് : ബിലീവർ ഒക്ടോബർ ആറിനു റിലീസ്

ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമയായ ‘ദി എക്‌സോർസിസ്ററ്’ 50 വർഷങ്ങൾക്കു ശേഷം പുതിയ കഥയിലൂടെ വീണ്ടും എത്തുന്നു .’ദി എക്‌സോർസിസ്ററ് : ബിലീവർ ‘ ഒക്ടോബർ 06 നു റിലീസ് ചെയ്യും .

ഒരു ഭൂകമ്പത്തിൽ ഭാര്യ മരണമടഞ്ഞ ശേഷം, വിക്ടർ ഫീൽഡിങ് ( ലെസ്ലി ഓടം) മകൾ ആഞ്ചേലയെ (ലിഡിയ ജൂവെറ്റ് ) മികച്ച രീതിയിലാണ് വളർത്തിക്കൊണ്ട് വന്നത്. ഒരു ദിവസം സുഹൃത്ത്‌ കാതറിന് ഒപ്പം വനത്തിൽ പോയ ആഞ്ചേല, ദിക്ക് അറിയാതെ മൂന്ന് ദിവസത്തിന് ശേഷമാണ് തിരികെയെത്താനായത്. എന്താണ് സംഭവിച്ചതെന്ന് അവർക്കു ഒരു നിശ്ചയമില്ലായിരുന്നു . പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ വിക്ടറിനെ, ക്രിസ് മക് നെയ്‌ലിനു( എല്ലെൻ ബർസ്റ്റൈൻ ) അടുത്ത് എത്തിക്കുന്നു . വർഷങ്ങൾക്ക് മുൻപ് മക് നെയ്‌ൽ ഇതേ പോലെ ഭയപ്പെടുത്തുന്ന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് .

ഡേവിഡ് ഗോർഡൻ ഗ്രീൻ സംവിധാനം ചെയുന്ന ചിത്രത്തിൽ എല്ലെൻ ബർസ്റ്റൈൻ, ലെസ്ലി ഓടം, ലിഡിയ ജൂവെറ്റ്..തുടങ്ങിയവർ അഭിനയിക്കുന്നു . ഛായാഗ്രഹണം മൈക്കിൾ സിമ്മൺസ് , സംഗീതം ഡേവിഡ് വിൻഗോ . 1973 ൽ പുറത്തിറങ്ങിയ ‘ദി എക്‌സോർസിസ്ററ്’ നു 50 വർഷത്തിനുശേഷം വരുന്ന പുതിയ സിനിമ ‘ഹൊറർ’ നെ പുതിയ ആഴങ്ങളിലേക്ക് കൊണ്ട് പോകുന്നു . പൈശാചിക ശക്തിയുള്ള പെൺകുട്ടിയെ അവതരിപ്പിച്ച ആ കഥ അക്കാലത്തു തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു . വില്യം പീറ്റർ ബ്ലാറ്റി യുടെ കഥ അതേ പേരിലാണ് സിനിമയാക്കിയത്.