ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതൽ രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍; എന്തുകൊണ്ടെന്ന് കാർഡിയോളജിസ്റ്റ്
Posted onAuthorAksaComments Off on ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതൽ രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍; എന്തുകൊണ്ടെന്ന് കാർഡിയോളജിസ്റ്റ്
ന്യുഡൽഹി: ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022-ൽ ഏകദേശം 19.8 ദശലക്ഷം ആളുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെട്ടു, ഇത് ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഏകദേശം 32% വരും. ഇതിൽ 85% മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിച്ചത്. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന ഒരു ധമനിയിൽ തടസ്സമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
ഇത് പല കാരണങ്ങൾകൊണ്ടും സംഭവിക്കാം. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമല്ലെന്ന് കാർഡിയോളജിസ്റ്റായ ഡോ. സഞ്ജയ് ഭോജ്രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘നിങ്ങളുടെ പ്രഭാതങ്ങൾ നിങ്ങളുടെ ഹൃദയത്തിന് അപകടസാധ്യതയുള്ള സമയമാണ്’ എന്നാണ് അദ്ദേഹം പറയുന്നത്.
എന്തുകൊണ്ടാണ് പ്രഭാതങ്ങൾ ഹൃദയത്തിന് ‘അപകടസാധ്യതയുള്ള സമയം’ ആകുന്നത് ? ഉറക്കമുണരുന്നതിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായതുകൊണ്ടാണ് പ്രഭാതങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വളരെ സെൻസിറ്റീവായ സമയമാണെന്ന് അദ്ദേഹം പറയുന്നത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡോ. ഭോജ്രാജ് പറഞ്ഞു, “നിങ്ങളുടെ പ്രഭാതങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ‘അപകടസാധ്യതയുള്ള’ സമയമാണ്. അതിനുള്ള കാരണം ഇതാ: നിങ്ങൾ ഉണരുമ്പോൾ, ശരീരത്തിൽ കോർട്ടിസോൾ കൂടുകയും, പ്ലേറ്റ്ലെറ്റുകൾക്ക് ഒട്ടൽ കൂടുകയും, രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു.”
എന്തുകൊണ്ടാണ് മിക്ക ഹൃദയാഘാതങ്ങളും രാവിലെ 7 നും 11 നും ഇടയിൽ സംഭവിക്കുന്നത്ഡോ. ഭോജ്രാജ് കൂടുതൽ പറഞ്ഞു, “ഉണർന്നയുടൻ 0 → 100 ലേക്ക് പോകുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഒരു സുപ്രധാന പഠനത്തിൽ ഹൃദയാഘാതങ്ങളും പെട്ടന്നുള്ള ഹൃദയസ്തംഭനവും വർദ്ധിക്കുന്നത് രാവിലെ 7 നും 11 നും ഇടയിലാണെന്നും വൈകുന്നേരം 5 നും 6 നും ഇടയിൽ ചെറിയൊരു വർദ്ധനവുണ്ടെന്നും കണ്ടെത്തി.”
കോർട്ടിസോൾ, രക്തസമ്മർദ്ദം, പ്ലേറ്റ്ലെറ്റുകളുടെ ഒട്ടൽ എന്നിവയുടെ പങ്ക്“മിക്ക ഹൃദയാഘാതങ്ങളും ഈ ഒരു ദിനചര്യയ്ക്ക് ശേഷം സംഭവിക്കുന്നു” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വന്നത്.
അപകടസാധ്യത വർദ്ധിപ്പിക്കുന്ന പ്രഭാത ശീലങ്ങൾ ഒഴിവാക്കി നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഒരു പ്രഭാത ദിനചര്യ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിങ്ങളുടെ ഹൃദയത്തിന് ഗുണകരമായ ഒരു പ്രഭാത ദിനചര്യയും ഡോ. ഭോജ്രാജ് പങ്കുവെച്ചു. ഉണർന്ന ഉടൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു.
അദ്ദേഹം പറഞ്ഞു- “നിങ്ങൾ ഉണർന്നയുടൻ വളരെ വേഗത്തിൽ കാര്യങ്ങളെല്ലാം ഒരുമിച്ച് ചെയ്യാതിരിക്കുക. അതായത് ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുക, വെള്ളം കുടിക്കുന്നതും മരുന്ന് കഴിക്കുന്നതും ഒഴിവാക്കുക, ജോലിയിലേക്ക് വേഗത്തിൽ പ്രവേശിക്കുക- അപ്പോഴാണ് നിങ്ങളുടെ ഹൃദയത്തിന് ഏറ്റവും കൂടുതൽ സംരക്ഷണം വേണ്ടത്.
““പക്ഷെ ഇതിന് ഒരു നല്ല വഴിയുണ്ട്. ആദ്യം വെള്ളം കുടിക്കുക. നിങ്ങളുടെ മരുന്നുകൾ കൃത്യസമയത്ത് കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. വേഗത്തിൽ ജോലികളിലേക്ക് കടക്കുന്നതിന് മുൻപ് 10-15 മിനിറ്റ് ലഘുവായി ശരീരം ചലിപ്പിക്കുക. നിങ്ങളുടെ പ്രഭാതങ്ങൾ ഒരു ഓട്ടപ്പാച്ചിലാണെന്ന് തോന്നിയാൽ, നിങ്ങളുടെ ഹൃദയത്തിനും അത് അങ്ങനെ തന്നെ തോന്നും.”
കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, കുഞ്ഞിന് വിശപ്പില്ല എന്ന് പരാതി പറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല. മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നം തന്നെയാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്. എന്നാല്‍ ഇതില്‍ ഇത്രയും ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ധര്‍ ചോദിക്കുന്നത്. അമ്മമാരുടെ ഈ വേവലാതിക്ക് ഉത്തരമുണ്ട്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, എന്ത് പറഞ്ഞ് അവരെ വശത്താക്കണം ഇതിനെല്ലാം മാര്‍ഗ്ഗമുണ്ട്. ഭക്ഷണം കഴിക്കാനായി പലരും കുട്ടിയെ കണ്ണുരുട്ടി പേടിപ്പിച്ചും വടിയെടുത്തു വഴക്കുപറഞ്ഞും പേടിപ്പിച്ചുവച്ചിരിക്കുകയാവും. Read More…
ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…
പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരില് പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഹോര്‍മോണ്‍ ഇംബാലന്‍സ്. ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്സ്വിങ്സ് വരെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. Hashtagonline.in WhatsApp Read More…