അഭിനയം കൊണ്ടും നൃത്ത വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ദക്ഷിണേന്ത്യയില്‍ ഉടനീളം ആരാധകരെ നേടിയിട്ടുള്ള സായ് പല്ലവി മലയാള സിനിമ പ്രേമത്തിലൂടെയാണ് നായികയാകുന്നത്. എന്നാല്‍ താരത്തിന്റെ സിനിമാ അരങ്ങേറ്റം നടി കങ്കണാറാണത്തിനൊപ്പം ഒരു അപ്രധാന വേഷത്തില്‍ ആയിരുന്നെന്ന് എത്ര പേര്‍ക്കറിയാം? ചെറിയ റോളുകളിലൂടെ തുടങ്ങിയതാരം പടിപടിയായി നായികയായി ഉയരുകയായിരുന്നു.
തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തില്‍ കങ്കണ റണൗട്ടിന്റെ കൂട്ടുകാരിയുടെ വേഷമാണ് സായ് പല്ലവിയുടെ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അന്തരിച്ച ജീവ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയം രവിയായിരുന്നു നായകന്. ചിത്രം കങ്കണ റണൗട്ടിന്റെ തമിഴ്സിനിമയിലെ അരങ്ങേറ്റം കൂടിയായിരുന്നു. സിനിമയില്‍ കങ്കണ മറ്റു രണ്ടുകൂട്ടുകാര്ക്കൊപ്പം ഗ്രാമത്തിലെ തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോകുന്ന രംഗത്ത് കാണിക്കുന്ന ഒരു കൂട്ടുകാരി സായ് പല്ലവി ആയിരുന്നു. പരിമിതമായ സ്ക്രീന്‍ സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ളത് താരം മനോഹരമായി ചെയ്തു.
വൈകാതെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രതിഭയായി താരം രംഗത്ത് എത്തുകയും ചെയ്തു. 2015ല്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിലെ മലര് മിസായി സായ് പല്ലവി ഗംഭീര പ്രകടനം നടത്തി. ‘പ്രേമം’ വമ്പന്‍ ഹിറ്റായി. ‘പ്രേമ’ത്തിലെ സ്വാഭാവികവും സൂക്ഷ്മവുമായ പ്രകടനം അവര്‍ക്ക് അനേകം ആരാധകരെ നേടിക്കൊടുത്തു. ധനുഷിനൊപ്പം ‘മാരി 2’ വിലെ ‘റൗഡി ബേബി’ ഗാനം വന്‍ ഹിറ്റായി മാറിയതോടെ മള്‍ട്ടി-ടാലന്റഡ് പെര്‍ഫോമര്‍ എന്ന നിലയില്‍ അവരുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിച്ചു. പിന്നെ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അക്കിനേനി നാഗ ചൈതന്യയ്ക്കൊപ്പം ചന്ദു മൊണ്ടേട്ടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.