തെന്നിന്ത്യയില്‍ മലയാളം ഒഴികെയുള്ള ഭാഷകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് രശ്മികാ മന്ദന. സൂപ്പര്‍നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരത്തിനും പക്ഷേ നായകന്മാരുടെ പിന്നാലെ ഓടി നടക്കാനുള്ള വിധി അവസാനിക്കുകയാണ്. താരത്തെ തേടി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രമെത്തുന്നു.
നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ ചെയ്യുന്ന അടുത്ത സിനിമ രശ്മികയെ നായികയാക്കിയുള്ളതാണ്. രാഹുലിന്റെ സ്‌ക്രിപ്റ്റ് രശ്മിക മന്ദാനയെ അല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. വ്യവസായ പ്രമുഖരായ അല്ലു അരവിന്ദും ബണ്ണി വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യം ചിത്രത്തില്‍ സാമന്ത റൂത്ത് പ്രഭുവിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതാണ് രശ്മികയിലേക്ക് വന്നത്.
രാഹുല്‍ രവീന്ദ്രന്റെ ഭാര്യ ചിന്മയിയും സാമന്തയും വലിയ സുഹൃത്തുക്കളാണ്. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ സാമന്തയെ പ്രൊജക്ടില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. രാഹുല്‍ രവീന്ദ്രന്റെ പുതിയ സംരംഭത്തിന്റെ ഭാഗമാകാനുള്ള ആവേശത്തിലാണ് രശ്മിക. കൂടാതെ, തന്റെ വരാനിരിക്കുന്ന പാന്‍-ഇന്ത്യ പ്രൊജക്റ്റുകളായ ‘അനിമല്‍’, ‘പുഷ്പ: ദി റൂള്‍’ എന്നിവയിലും താരത്തിന് വലിയ പ്രതീക്ഷയുണ്ട്.