Featured Travel

രജിസ്റ്റര്‍ ചെയ്ത 400 പൗരന്മാരുള്ള ഒരു രാജ്യം; സ്വന്തമായി പതാകയും കറന്‍സിയും; 20 കാരന്‍ പ്രസിഡന്റ് !

യൗവ്വനത്തിന്റെ തുടക്കമായ ഇരുപതാം വയസ്സില്‍ നിങ്ങള്‍ ഒരു നല്ല ജോലിയില്‍ പോലും എത്തിയിട്ടുണ്ടാകില്ല. എന്നാല്‍ ഈ പ്രായത്തില്‍ തന്റേതായ ഒരു രാജ്യം തന്നെ സൃഷ്ടിച്ച് അതിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ കണ്ണു തള്ളുമോ? എന്നാല്‍ ഞെട്ടരുത് സ്വയംപ്രഖ്യാപിതമായ ആ രാജ്യത്തിന് സ്വന്തമായി പതാക, മന്ത്രിസഭ, കറന്‍സി, 400 രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ പോലും ഉണ്ട്.

‘ഫ്രീ റിപ്പബ്ലിക് ഓഫ് വെര്‍ഡിസ്’ എന്ന ഒരു ചെറിയ രാഷ്ട്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ക്രൊയേഷ്യയും സെര്‍ബിയയും തമ്മിലുള്ള തര്‍ക്ക ഭൂമിയിലാണ് രാജ്യം. ഏകദേശം 125 ഏക്കര്‍ വിസ്തൃതിയുള്ള ഈ ഭൂമി ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 2019 മെയ് 30 ന് ജാക്സണ്‍ വെരിസിനെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, ക്രൊയേഷ്യന്‍, സെര്‍ബിയന്‍ എന്നിവ ഔദ്യോഗിക ഭാഷകളായി കണക്കാക്കപ്പെടുന്നു, യൂറോ കറന്‍സിയായി ഉപയോഗിക്കുന്നു. ക്രൊയേഷ്യന്‍ നഗരമായ ഒസിജെക്കില്‍ നിന്ന് ബോട്ടാണ് വെര്‍ഡിസില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗം. ഈ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് 20 കാരന്‍ ഡാനിയേല്‍ ജാക്സണ്‍ ആണ്.

ഓസ്‌ട്രേലിയന്‍ വേരുകളുള്ള ബ്രിട്ടീഷുകാരന്‍. ഡിജിറ്റല്‍ ഡിസൈനറായ ഇയാള്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്‌സില്‍ ജോലി ചെയ്യുന്നു. 18 വയസ്സുള്ളപ്പോഴും മുതല്‍ തുടങ്ങിയ സ്വപ്‌നം ജാക്‌സന്‍ 2019 ല്‍ നടപ്പിലാക്കി. പ്രദേശം പ്രാദേശികമായി പോക്കറ്റ് ത്രീ’ എന്നാണ് അറിയപ്പെടുന്നത്. 2023 ഒക്ടോബറില്‍, ക്രൊയേഷ്യന്‍ പോലീസ് ജാക്സണോടൊപ്പം നിരവധി കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവിടേയ്ക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

ക്രൊയേഷ്യയില്‍ നിന്നുള്ള വിലക്ക് ഉണ്ടായിരുന്നിട്ടും, വെര്‍ഡിസിലേക്ക് പ്രവേശിക്കാനുള്ള അവകാശത്തിനായി അദ്ദേഹം വാദിക്കുന്നത് തുടരുകയാണ്. ഒരു ദിവസം അവിടെ താമസിക്കാന്‍ മടങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. ആഗ്രഹിക്കുന്നു. വെര്‍ഡിസ് വെറും നാല് ആളുകളുമായി ആരംഭിച്ചെങ്കിലും ഇപ്പോള്‍ 15,000-ത്തിലധികം അപേക്ഷകരില്‍ നിന്ന് 400-ലധികം ഔദ്യോഗിക പൗരന്മാരെ അവകാശപ്പെടുന്നു.

ഓരോ വ്യക്തിക്കും ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നു – എന്നിരുന്നാലും യഥാര്‍ത്ഥ അന്താരാഷ്ട്ര യാത്രയ്ക്കായി ഇത് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാക്സണ്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില പൗരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ അവരുടെ വെര്‍ഡിഷ്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.