Celebrity Featured

മൃണാള്‍ ഠാക്കൂറുമായി നടന്‍ ധനുഷ് ഡേറ്റിംഗിലോ? ഇരുവരും പതിവായി ഒരുമിച്ച് …

നടിയും സംവിധായികയുമായ ഐശ്വര്യാ രജനീകാന്തുമായി വേര്‍പിരിഞ്ഞ ശേഷം ധനുഷ് സിംഗിളായിട്ട് തുടരുകയാണ്. അനേകം നടിമാരുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് കേള്‍ക്കുമ്പോഴും താരം കാര്യമായി യാതൊരു പ്രതികരണവും നടത്തുന്നില്ല. എന്നാല്‍ നടി മൃണാള്‍ ഠാക്കൂറുമായി താരം ഡേറ്റിംഗിലാണെന്ന വിവരത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആരാധകര്‍.

അനേകം പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ഇതിന് കാരണം. ഓഗസ്റ്റ് 1 ന് ഇരുവരും പങ്കെടുത്ത മൃണാളിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതോടെയാണ് എല്ലാം ആരംഭിച്ചത്.

അതിനുമുമ്പ്, മൃണാല്‍ ഠാക്കൂറും അജയ് ദേവ്ഗണും അഭിനയിക്കുന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലേക്ക് പറന്നിരുന്നു . ഓഗസ്റ്റ് 1 ന് ചിത്രം പ്രീമിയര്‍ ചെയ്തു. ധനുഷും മൃണാലും ചടങ്ങില്‍ വെച്ച് നടത്തിയ ഊഷ്മളമായ ഇടപെടലിന്റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയ്ക്ക് പ്രതികരണവുമായി ആരാധകര്‍ പെട്ടെന്ന് എത്തുകയും ചെയ്തു.

https://twitter.com/Pokeamole_/status/1951919613706379454

”സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ ചില സൂചനകളുണ്ട്,” ഒരു ഉപയോക്താവ് എഴുതി. ”അവര്‍ വെറും സുഹൃത്തുക്കളാണെന്ന് ഞാന്‍ കരുതുന്നു,” മറ്റൊരാള്‍ ഊഹിച്ചു. ജൂലൈയില്‍, ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്‌ക് മേയ്ക്കായി എഴുത്തുകാരിയും നിര്‍മ്മാതാവുമായ കനിക ദില്ലണ്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലും മൃണാല്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു. അതേസമയം ഇതുവരെ ധനുഷോ മൃണാല്‍ താക്കൂറോ തങ്ങളുടെ ബന്ധത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ധനുഷ് മുമ്പ് രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു.

18 വര്‍ഷത്തെ ഒരുമിച്ച ജീവിതത്തിന് ശേഷം 2022 ല്‍ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കാതല്‍ കൊണ്ടേന്‍ (2003) എന്ന ചിത്രത്തിന്റെ റിലീസ് ദിവസമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ധനുഷിന്റെ പുതിയ സിനിമ കൃതി സാനനുമായി ഒന്നിക്കുന്ന തേരേ ഇഷ്‌ക് മേം നവംബര്‍ 28 ന് റിലീസ് ചെയ്യും. മൃണാല്‍ ഠാക്കൂര്‍ അജയ് ദേവ്ഗണുമായി ഒന്നിക്കുന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 ഓഗസ്റ്റ് 1 ന് വെള്ളിത്തിരകളില്‍ എത്തും.