ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ റാബിയ അല്‍ ബസാരിയുടെ പേരില്‍ നിന്നാണ് തങ്ങള്‍ കുഞ്ഞിന് റാബിയ എന്ന പേര് നല്‍കിയത് എന്നും സ്വര പറയുന്നു. വസന്തം അല്ലെങ്കില്‍ രാജ്ഞി എന്നും റാബിയ എന്ന വാക്കിന് അര്‍ഥമുണ്ട്.കഴിഞ്ഞയാഴ്ച സ്വര തന്റെ ബേബി ഷവറിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വരയ്ക്ക് സര്‍പ്രൈസായി നല്‍കിയാതായിരുന്നു ആ ബേബി ഷവര്‍.
