Sports

ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നോക്കൗട്ടില്‍; പക്ഷേ കാത്തിരിക്കുന്നത് കൊടുങ്കാറ്റ്

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഒരുദശകത്തിന് ശേഷം ഇന്ത്യ ചരിത്രം തിരുത്തിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് വമ്പനൊരു കൊടുങ്കാറ്റ്. നായകന്‍ സുനില്‍ഛേത്രിയുടെ ഗോളില്‍ മ്യാന്മറിനെ 1-1ന് സമനിലയില്‍ തളച്ചാണ് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

റഹീം അലിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലൂടെ 23-ാം മിനിറ്റില്‍ ഇന്ത്യ ലിഡ് എടുത്തെങ്കിലും അത് നില നിര്‍ത്താനായില്ല. സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 74-ാം മിനിറ്റില്‍ ധീരജ് സിങ്ങിനെ മറികടന്നാണ് ക്യാവ് ഹട്വെ മ്യാന്‍മറിന്റെ സമനിലഗോള്‍ നേടി.

ഗ്രൂപ്പില്‍ ചൈന ഒന്നാം സ്ഥാനക്കാരായി മുമ്പോട്ട് പോയപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായിട്ടാണ് രണ്ടാം റൗണ്ടില്‍ എത്തിയത്. ഇന്ത്യയ്ക്കും മ്യാന്‍മറിനും ഒരേ പോയിന്റാണെങ്കിലും കൂടുതല്‍ ഗോളടിച്ചത് അവര്‍ക്ക് തുണയായി. 13 വര്‍ഷത്തിനിടയില്‍ ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ കടന്ന ഇന്ത്യന്‍ ടീമിന് പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടത് ലോകകപ്പ് ടീമായ സൗദി അറേബ്യയെയാണ്.