തെന്നിന്ത്യയുടെ ഏറ്റവും പുതിയ താരസുന്ദരി രശ്മീകാ മന്ദന പുഷ്പ എന്ന ചിത്രത്തിലൂടെ എല്ലായിടത്തും ജനപ്രിയയായി മാറുകയും ചെയ്തു. വാരിസില്‍ വിജയ് യുടെ നായികയായ രശ്മിക സിനിമ ഹിറ്റായില്ലെങ്കിലും വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നം സഫലമാക്കാന്‍ താരതതിനായി.
അടുത്തിടെ താരം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം നാഷണല്‍ ക്രഷായി മാറിയിരിക്കുകയാണ്. അധികം മേക്കപ്പില്ലാതെ സാരിയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ ഫോട്ടോയിലൂടെ രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി.
വന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയുടെ പുതിയ സിനിമ ആനിമലിന്റെ തിരക്കിലാണ് താരമിപ്പോള്‍. രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഹോംലി ലുക്കിലാണ് താരം എത്തുന്നത് എന്ന് വിവരമുണ്ട്.
ഡിസംബര് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. പാന്‍-ഇന്ത്യന്‍ സിനിമയായി അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനും പദ്ധതിയുണ്ട്. നേരത്തെ രശ്മികയുടെ ഫോട്ടോ കൂടി ആയപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായി മാറിയിരിക്കുകയാണ്.