ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രമുഖിയുടെ ഗ്രാമവും അവിടെ നടക്കുന്ന പ്രേതാനുഭവങ്ങളുടെ തുടര്‍ച്ചയുമാണ് ചന്ദ്രമുഖി 2. കോമഡിയും ആക്ഷനും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് ചിത്രം എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ട്രെയിലറില്‍ വളരെക്കുറച്ച് സമയം മാത്രമാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയായി കങ്കണയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
രജനികാന്ത് ചിത്രം ചന്ദ്രമുഖിയും 2007-ല്‍ പുറത്തിറങ്ങിയ ഭൂല്‍ഭുലയ്യയുടെയും കഥാപരിസരം ട്രെയിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചന്ദ്രമുഖിയുടെയും വെട്ടിയാന്റെയും വാള് പോരാട്ടത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.
ഇന്‍സ്റ്റഗ്രാമില്‍ ചന്ദ്രമുഖി 2വിനെക്കുറച്ച് പങ്കുവച്ച കങ്കണയ്ക്ക് പ്രശംസയും പ്രോത്സഹനവുമായി ആരാധകരും എത്തി. മുന്‍പ് സെപ്റ്റംബര്‍ 15 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 28 ലേയ്ക്ക് മാറ്റുകയായിരുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സും സുബാസ്ക്കരനും ചേര്‍ന്നാണ്.