Hollywood

ലിയോനാഡോ ഡികാപ്രിയോ പുതിയ പ്രണയത്തില്‍: ഇതാണ് ആ പങ്കാളി

അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഓസ്‌ക്കര്‍ ജേതാവായ നടന്‍ 25 കാരിയായ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയയുമായി ഡേറ്റിങ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ പതിവായി ഡേറ്റിന് പോകാറുണ്ടായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു പരസ്യമായി ഇരുവരും ഒന്നിച്ച് ഒരു നൈറ്റ ക്ലബ്ബില്‍ എത്തിയത്. അന്ന് ഇരുവരും ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവര്‍ സാന്താ ബാര്‍ബറയിലേയ്ക്കും കാലിഫോര്‍ണിയയിലേയ്ക്കും ഒന്നിച്ചു യാത്ര ചെയ്യുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്തു. അടുത്തിടെ നടന്ന വോഗ് വേള്‍ഡിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

മിലാന്‍ ഫാഷന്‍ വീക്കിലും വിറ്റോറിയയ്ക്ക് ഒപ്പം ലിയനാര്‍ഡോ ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ എല്ലാം ലിയനാര്‍ഡോ പുതിയ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് ശക്തി നല്‍കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഡിജെ മാറ്റിയോ മില്ലേരയെ വിറ്റോറിയ വിവാഹം കഴിച്ചിരുന്നു എങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. ലിയനാര്‍ഡോ നടി കാമില മോറോണുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നു എങ്കിലും കഴിച്ച വര്‍ഷം ഓഗസ്റ്റില്‍ ഈ ബന്ധം അവസാനിച്ചിരുന്നു. അതിനു ശേഷം സൂപ്പര്‍ മോഡല്‍ ജിജി ഹഡിഡുമായി ലിയനാര്‍ഡോ പ്രണയത്തിലായിരുന്നു എന്നു വാര്‍ത്തകള്‍ വന്നിരുന്നു.