Movie News

ഹൃത്വിഖ് റോഷനെ ചുംബിച്ചതിന് ഐശ്വര്യ റായിക്ക് നോട്ടീസ്!

എത്ര ലോക സുന്ദരിമാര്‍ മാറി മാറി വന്നാലും ഐശ്വര്യറായിയോടുള്ള സ്‌നേഹം ആളുകള്‍ക്ക് ഒന്നു വേറെ തന്നെയായിരിക്കും. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അതില്‍ തന്നെ ധും 2-വിലെ ഐശ്വര്യയുടെ അഭിനയം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനുമൊത്തുള്ള ചുംബനത്തിന് ഐശ്വര്യ റായിക്ക് നോട്ടീസ് ലഭിച്ചതായി നിങ്ങള്‍ക്ക് അറിയാമോ?

ഡെയിലി മെയിലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വിവരം വെളിപ്പെടുത്തിരിക്കുന്നത്. തന്റെ ചുംബനത്തിന് നിയമപരമായ രണ്ട് നോട്ടീസ് ലഭിച്ചതായി അവര്‍ പറയുന്നു. നിങ്ങള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്, അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ആരാധാകര്‍ ഐശ്വര്യയോട് പറഞ്ഞത്. മറ്റുള്ളവര്‍ക്ക് മാതൃകയായ നിങ്ങള്‍ എന്തിനാണ് ഇത്തരം സീനുകളില്‍ അഭിനയിക്കുന്നത് എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ട് തന്നെ ചുംബന രംഗങ്ങള്‍ അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ വരുന്ന പല സ്‌ക്രിപ്റ്റുകളും താന്‍ സിരസിച്ചതായി ആ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നു. എന്നാല്‍ ധും 2 വില്‍ അഭിനയിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ ഉള്ള ചിത്രത്തിലെ ഏതാനം സെക്കന്റുകള്‍ മാത്രമുള്ള സീനുകളെക്കുറിച്ച് താന്‍ ഇത്രയധികം വിശദീകരണം നല്‍കേണ്ടിവരുന്നത് എന്തുകൊണ്ടാണ് എന്ന് ഐശ്വര്യ അന്ന് ചോദിച്ചിരുന്നു.