നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന ഫോൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാണ്. ഫഹദിന് സ്മാർട്ട്‌ഫോൺ ഇല്ലെന്നും ചെറിയൊരു കീപാഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും നടൻ വിനയ് ഫോർട്ട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫഹദിന്റെ ഫോൺ ഏതാണെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ.
നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസി’ന്റെ പൂജ ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് ഫഹദിന്റെ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറലായത്. ഒരു കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തി. താരത്തിന്റെ ഈ ലാളിത്യത്തെ പലരും പ്രശംസിക്കുകയും ചെയ്തു.
എന്നാൽ, ഈ കീപാഡ് ഫോണിന്റെ വില കേട്ടാൽ ആരും ഞെട്ടും. ആഗോള ലക്ഷ്വറി ബ്രാൻഡായ വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent – 4 GB – Black എന്ന മോഡലാണ് ഫഹദ് ഉപയോഗിക്കുന്നത്. ഈ ഫോണിന് Ebay വെബ്സൈറ്റിൽ 1199 ഡോളറാണ് വില. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വരും!
ഫോണിന്റെ സവിശേഷതകൾ: 2 ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ. ടൈറ്റാനിയവും ഫെരാരി സ്പോർട്സ് കാറുകളിൽ ഉപയോഗിക്കുന്ന തുകലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. 3G/ക്വാഡ്-ബാൻഡ് GSM പിന്തുണ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, ഫ്ലാഷോടുകൂടിയ 3-മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി.
ഒരു ലക്ഷം രൂപ വിലയുള്ള കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ഈ ശീലം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വീണ്ടും കൗതുകമുണർത്തിയിരിക്കുകയാണ്.




