ലോസ് ഏഞ്ചല്‍സ്: വിവാദനായികയും പോപ്പ് ഐക്കണുമായ ബ്രിട്‌നി സ്പിയേഴ്സ് എപ്പോഴും ഗോസിപ്പ് മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. ബ്രിട്ട്‌നിയുടെ പ്രണയവും വിവാഹവും നഗ്നതയും ലൈംഗികതയുമെല്ലാം മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. എന്നാല്‍ പൊന്നുകൊണ്ട് കൊട്ടാരം പണിതു നല്‍കാമെന്ന് പറഞ്ഞാലും താരം തന്റെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ജീവിതത്തെക്കുറിച്ച് സ്വന്തം വാ തുറക്കുകയില്ല. ബ്രിട്ട്‌നിയുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയാന്‍ താരത്തിന് ഇതിനകം പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. ആരും കൊതിക്കുന്ന ഓപ്ര വിന്‍ഫ്രിയുടെ ഷോ വരെ ഇതിലുണ്ട്. ഇതിന് പുറമേ യുഎസ് ടിവി നെറ്റ്വര്‍ക്കുകളും സ്ട്രീമറുകളും പോപ്പ് സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു സ്‌പെഷ്യലിനോ അല്ലെങ്കില്‍ അവളുടെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളെ ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള പ്രൊഫൈല്‍ ഷോയോ ഒക്കെ ആസൂത്രണം ചെയ്ത് കരാര്‍ പേപ്പറുകള്‍ മേശപ്പുറത്ത് വച്ചതാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഒരു പ്രൊഫഷണല്‍ ഇന്റര്‍വ്യൂവറുമായോ ജേണലിസ്റ്റുമായോ അത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലോസ് ഏഞ്ചല്‍സിലെ സ്പിയേഴ്സിന്റെ ഒരു ബിസിനസ് അസോസിയേറ്റ് മിററിനോട് പറഞ്ഞു. ”ബ്രിട്നി തന്റെ ഓര്‍മ്മക്കുറിപ്പിന്റെ പല മേഖലകളെയും അഭിസംബോധന ചെയ്യുന്നതിനായി ഒരു മുഴുവന്‍ തലത്തിലുള്ള അഭിമുഖത്തിന് ഇരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ല. ഒന്നാമതായി, ടിവി ക്യാമറയുമായി മുഖാമുഖം ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ അവളുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെ കുറിച്ചായിരിക്കും.” അസോസിയേറ്റ് പറഞ്ഞു. ജീവിതത്തിലെ ഇരുണ്ട വശങ്ങളിലേക്ക് പോകേണ്ടിവരുന്നത് അവരെ സംബന്ധിച്ച് പ്രശ്‌നകരമാണ്. ക്യാമറയ്ക്ക് മുന്നില്‍ ഒരു അപരിചിതനില്‍ നിന്നും ആഘാതം നേരിടാനാകുമോ എന്നത് യഥാര്‍ത്ഥ ആശങ്കയാണ്. ബ്രിട്‌നിയുമായുള്ള അഭിമുഖത്തില്‍ ഏതൊരാള്‍ക്കും അവസാനമായി വേണ്ടത് അവര്‍ വിഷമിക്കുകയും കഷ്ടപ്പെടുകയും ചെയ്യുക എന്നതാണ്. അതേസമയം സ്പിയേഴ്‌സിന്റെ അഭിപ്രായങ്ങളും കഥകളും അവളുടെ റോളര്‍കോസ്റ്റര്‍ ജീവിതവും കരിയറും കണക്കിലെടുക്കുമ്പോള്‍ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സ്‌കൂപ്പുകളില്‍ ഒന്നായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ കരുതുന്നത്.
Related Reading
‘ഇത്ര ചെറുപ്പത്തിലുള്ള വിയോഗം ഹൃദയഭേദകം”; മുന്‍ കാമുകന് മാത്യു പെറിയുടെ മരണത്തില്‍ ജൂലിയ റോബര്‍ട്ട്സ്
ഒക്ടോബര്‍ 28 ന് ഹോളിവുഡ് നടന് മാത്യൂ പെറിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ലോകമെമ്പാടുമുള്ള സെലിബ്രിട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്ത് കാമുകയായിരുന്ന ഹോളിവുഡ് സൂപ്പര്‍നായിക ജൂലിയ റോബര്‍ട്സും അക്കാര്യത്തില്‍ മൗനം വെടിഞ്ഞു. ജൂലിയ റോബര്‍ട്ട്സ് ആദ്യമായി മാത്യു പെറിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഹൃദയഭേദകം എന്നായിരുന്നു. ഇത്രയും ചെറുപ്പത്തില്‍ ഒരാളുടെ പെട്ടെന്നുള്ള വിയോഗം ഹൃദയഭേദകമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. കോമഡി സീരീസായ ഫ്രണ്ട്സിലെ അതിഥി വേഷത്തില്‍ ഒരുമിച്ച് അഭിനയിച്ച് കാമുകീകാമുകന്മാരായി Read More…
സഹോദരന്റെ നഷ്ടവും പെണ്മക്കളുടെ ജനനവും ; ഏപ്രില്‍ ഇവാ മെന്‍ഡസിന് സമ്മിശ്രമായ വികാരമാണ്
ഏപ്രില്‍ മാസത്തെക്കുറിച്ച് ഇവാ മെന്‍ഡസിന് സമ്മിശ്രമായ വികാരമാണ്. ഒരു പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, മെന്‍ഡസ് തന്റെ സഹോദരന്റെ മരണവും അവളുടെ ഒരു പെണ്മക്കളുടെ ജനനവും കണ്ട മാസത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മെന്‍ഡസ് തന്റെ ചിന്തകള്‍ പങ്കുവെച്ചു. രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ‘ഓ ഏപ്രില്‍… എനിക്ക് നിങ്ങളുമായി വളരെ സങ്കീര്‍ണ്ണമായ ബന്ധമുണ്ട്,’ അവള് അടിക്കുറിപ്പില്‍ എഴുതി. ഏപ്രിലില്‍ അവളുടെ ജീവിതത്തില്‍ ഒരുപാട് സുപ്രധാന തീയതികള്‍ ഉണ്ടെന്ന് മെന്‍ഡസ് വിശദീകരിക്കുന്നു. ഇത് വൈകാരികമായ ഒരു കൂട്ടം Read More…
കാമുകന് ട്രാവിസ് കെല്‍സിനെ പരസ്യമായി ചുംബിച്ച് ടെയ്ലര്സ്വിഫ്റ്റ്
ഏറെനാളായ പ്രണയഗോസിപ്പില്‍ കുരുങ്ങിയ പോപ്പ്ഗായിക ടെയ്ലര് സ്വിഫ്റ്റ് ബന്ധം ഉറപ്പിച്ച് ഫുട്ബോള്‍താരം ട്രാവിസ് കെല്സിന് പരസ്യമായി ചുംബനം നല്കി. ഫെബ്രുവരി 11-ന് ലാസ് വെഗാസില്‍ കന്‍സാസ് സിറ്റി ചീഫ്സ് സൂപ്പര്‍ ബൗള്‍ നേടിയതിന് ശേഷം, ഗായിക ടെയ്ലര് സ്വിഫ്റ്റ്, 34-കാരനായ കാമുകന് ട്രാവിസ് കെല്സിനൊപ്പം മൈതാനത്ത് പ്രണയാഘോഷം നടത്തി. പോപ്സ്റ്റാറും അവളുടെ രണ്ട് തവണ സൂപ്പര്‍ ബൗള്‍ ചാമ്പ്യനും ആവേശത്തോടെ മൈതാനത്ത് ഇറങ്ങി. ടെയ്ലര് തന്റെ ചുവന്ന ജാക്കറ്റ് വലിച്ചെറിഞ്ഞ് ട്രാവിസിനെ ചുംബിച്ചപ്പോള്‍ കാഴ്ചക്കാരുടെ മൊബൈലും മാധ്യമപ്രവര്‍ത്തകരുടെ Read More…