ദക്ഷിണകൊറിയയിലെ ഒരു റെസ്‌റ്റോറന്റ് വനിതാ ജീവനക്കാരോട് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പ്രകോപനപരമായ നൃത്തം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത് വിവാദമാകുന്നു. പ്രകോപനപരമായ വസ്ത്രധാരണത്തിനും അംഗചലനത്തിനും കുപ്രസിദ്ധിയുള്ള ടെര്‍മിനല്‍ ഡാന്‍സിനോട് സമാനതയുള്ള നൃത്തം അവതരിപ്പിക്കാന്‍ വനിതാജോലിക്കാരോട് അഭ്യര്‍ത്ഥിച്ചത് ദക്ഷിണ കൊറിയയിലെ ഒരു ബാര്‍ബിക്യൂ റെസ്റ്റോറന്റാണ്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
വീഡിയോ പത്തുലക്ഷം പേര്‍ കണ്ടാല്‍ നൃത്തം അവതരിപ്പിക്കുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കുമെന്നാണ് റസ്‌റ്റോറന്റിന്റെ വാഗ്ദാനം. സിയോളിലെ ഗോപ്ചാങ് ഹൗസാണ് വനിതാ ജീവനക്കാരോട് വൈറലായ ടെര്‍മിനല്‍ ഡാന്‍സ് അനുകരിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഒരു അശ്ലീല ‘നൃത്ത സേവനം’ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ സെക്‌സിഡാന്‍സ് വീഡിയോ ‘ഹോര്‍മോണ്‍ ഷോപ്പ് പെര്‍ഫോമിംഗ് ദി ടെര്‍മിനല്‍ ഡാന്‍സ്’ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു.
വീഡിയോ 398,000 ത്തിലധികം ലൈക്കുകള്‍ നേടി. അതേസമയം സാധാരണഗതിയില്‍ ടെര്‍മിനല്‍ ഡാന്‍സ് ചെയ്യുന്നവര്‍ ധരിക്കുന്ന ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി റെസ്റ്റോറന്റ് ജീവനക്കാര്‍ ധരിക്കുന്ന വസ്ത്രത്തിലായിരുന്നു നൃത്തം ചെയ്തത്. ഒരു ഘട്ടത്തില്‍, ഒരു സ്റ്റാഫ് അംഗം ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്പുന്നത് തുടരുമ്പോള്‍ മറ്റുള്ളവര്‍ നൃത്തം ചെയ്യുന്നത് തുടര്‍ന്നു. വീഡിയോ 1 ദശലക്ഷം വ്യൂസ് എത്തിയാല്‍, റസ്റ്റോറന്റ് മാനേജര്‍ തൊഴിലാളികള്‍ക്ക് 500,000 വോണ്‍ (370 ഡോളര്‍) ബോണസ് വാഗ്ദാനം ചെയ്യുമെന്ന് വീഡിയോയുടെ അടിക്കുറിപ്പ് അവകാശപ്പെട്ടു.
സ്ത്രീകളെ കച്ചവടവസ്തുവായി ചിത്രീകരിക്കുന്ന വീഡിയോയ്ക്ക് നിരവധി കൊറിയന്‍ നെറ്റിസണ്‍മാര്‍ വിമര്‍ശനം ഉന്നയിച്ചു. ഭക്ഷ്യ ശുചിത്വ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് അധികാരികള്‍ക്ക് ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയും ഉടമയോട് വീഡിയോ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ടെര്‍മിനല്‍ ഡാന്‍സ് സാധാരണഗതിയില്‍ ശരീരത്തിന്റെ വളവുകളും മറ്റും എടുത്തുകാണിക്കുന്ന ഇറുകിയ ഷോര്‍ട്ട്‌സ്, ഹൈ ഹീല്‍സ് അല്ലെങ്കില്‍ സ്‌പോര്‍ട്ടി യൂണിഫോമുകള്‍ എന്നിവ ധരിച്ച് സെക്‌സി വേഷത്തില്‍ ചെയ്യുന്നതാണ്. ഇടുപ്പ് ആടല്‍, തോളുകള്‍ അനക്കല്‍, പ്രണയാര്‍ദ്രമായ കൈ ആംഗ്യങ്ങള്‍ തുടങ്ങി ലൈംഗികാസക്തി ഉണര്‍ത്തുന്ന രീതിയിലുള്ള അവയവചലനങ്ങളാണ് ഈ ഡാന്‍സിന്റെ പ്രത്യേകത.




