Sports

സഞ്ജുസാംസണെ ലക്ഷ്യമിട്ട് CSK; അടുത്തസീസണില്‍ താരം യെല്ലോ ആര്‍മിയിലാകുമോ?

രാജസ്ഥാന്റോയല്‍സിന്റെ ജീവനായ സഞ്ജുസാംസണ്‍ അടുത്തസീസണില്‍ പിങ്ക് ജഴ്‌സി അണിയാന്‍ ഉണ്ടാകുമോ? ഇന്ത്യന്‍ പ്രീമിയര്‍ലീഗ് പുതിയ സീസണിലേക്ക് ഉയരുന്ന പ്രധാന സംസാരങ്ങളിലൊന്നായി മാറുകയാണ് ഈ വിശേഷം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വരും സീസണില്‍ മഹേന്ദ്രസിംഗ് ധോണിയുടെ യെല്ലോ ആര്‍മിയില്‍ ചേരുമോ എന്നാണ് അറിയാനുള്ളത്.

ധോണി മാറുന്നതോടെ പുതിയ നായകനെ തേടുന്ന തിരക്കിലാണ് സിഎസ്‌കെ. ഇതുവരെ ഒരു ഫ്രാഞ്ചൈസികളില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരു ന്നാലും, സാംസണിന്റെ നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ചില കഴമ്പുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2018 ല്‍ ഐപിഎല്ലിലേക്ക് മടങ്ങിയ തിനുശേഷം വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ആര്‍ആറിനൊപ്പമുണ്ട്. ഐപിഎല്‍ 2022, 2025 മെഗാ ലേല ങ്ങള്‍ക്ക് മുമ്പ് ആര്‍ആര്‍ അദ്ദേഹത്തെ നിലനിര്‍ത്തി. 2013 ലാണ് സാംസണ്‍ ആദ്യമായി ആര്‍ആറില്‍ ചേര്‍ന്നത്. 2021-ല്‍ അദ്ദേഹത്തെ അവരുടെ ക്യാപ്റ്റനായി നിയമിച്ചു. താരം ടീമിനെ 2022ന്റെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു.

സാംസണ്‍ ലഭ്യമാണെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ഓപ്ഷന്‍ സിഎസ്‌കെ പരിഗണിക്കുന്നുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ‘സഞ്ജുവിനെ ഞങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഒരു ഇന്ത്യന്‍ ബാറ്റ്സ്മാനാണ്, അദ്ദേഹം ഒരു കീപ്പറും ഓപ്പണറുമാണ്. അതിനാല്‍ അദ്ദേഹം ലഭ്യമാണെങ്കില്‍, അദ്ദേഹത്തെ ഞങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കും.” ഒരു സിഎസ്‌കെ ഉദ്യോഗസ്ഥന്‍ ക്രിക്ക്ബസിനോട് പറഞ്ഞു.

മറ്റ് രണ്ട് ഫ്രാഞ്ചൈസികള്‍ സാംസണെ ടീമിലേക്ക് കൊണ്ടുവരാന്‍ ആര്‍ആറിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. സാംസണ്‍ സിഎസ്‌കെയില്‍ ചേര്‍ന്നാല്‍, എംഎസ് ധോണിക്ക് പകരക്കാരനായി അദ്ദേഹം നേരിട്ട് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ സാംസണെ കൊണ്ടുവ ന്നാല്‍ സിഎസ്‌കെ ഏത് കളിക്കാരനെ വില്‍ക്കുമെന്നാണ് ഇനിയറിയാ നുള്ളത്.