Movie News

തീഷ്ണമായ നോട്ടത്തില്‍ ടൈഗര്‍: ഗണപത് പോസ്റ്റര്‍ പുറത്ത്

ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 18 ന് ഗണപത്-എ ഹീറോ ഈസ് ബോണ്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷാറോഫും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഉണ്ട്.

അജ്ഞാതമായ ഒരു മണ്ഡലത്തില്‍ തന്റെ വിധി കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഒരു പോരാളിയുടെ ഉയര്‍ച്ചയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷാറോഫും ദേശീയ അവാര്‍ഡ് നടി കൃതി സനോണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഗണപത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഓക്‌ടോബര്‍ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും