ലോകത്ത് ഇന്നേവരെ ആരും കണ്ടതായി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളില്‍ അകാരണമായി ഭീതിയുള്ള കാര്യങ്ങളിലൊന്നാണ് പ്രേതവിശ്വാസം. എന്നാല്‍ ദുരാത്മാക്കളെ അകറ്റി നിര്‍ത്താന്‍ കറുത്ത നായ്ക്കളുടെ വെളുത്തപല്ല് നല്ലതാണെന്ന വിശ്വാസത്തിന് കീഴില്‍ ഓണ്‍ലൈന്‍ ട്രേഡര്‍മാര്‍ നായ്ക്കളുടെ പല്ല് പറിച്ചു വില്‍പ്പന നടത്തുന്നു.
ചൈനയില്‍ നിലനില്‍ക്കുന്ന ഈ വിശ്വാസം ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയി രിക്കുകയാണ്. തത്സമയ സ്ട്രീമര്‍മാര്‍ നിസ്സഹായരായ മൃഗങ്ങളില്‍ ദന്ത ശസ്ത്രക്രിയ നടത്താന്‍ ക്രൂഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ അടക്കം രംഗത്ത് വരികയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ അനസ്‌തേഷ്യകൂടാതെ ഒരു നായയുടെ പല്ല് പച്ചയ്ക്ക് പറിക്കുന്നതിന്റെ ഒരു ലൈവ് സ്ട്രീമിംഗ് വലിയ പ്രശ്‌നമായി മാറിയിരുന്നു.
ജൂണ്‍ 12-ന് തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള മെങ് എന്ന ഓണ്‍ലൈന്‍ കാഴ്ചക്കാരി, കറുത്ത നായ്ക്കളുടെ വായ തുറന്ന് പല്ല് പറിച്ചെടുക്കാന്‍ അസംസ്‌കൃത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഒരു ലൈവ് സ്ട്രീം കണ്ട് താന്‍ ബോധം കെട്ടു വീണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഓണ്‍ലൈന്‍ വിവാദം ചുരു ളഴിയാന്‍ തുടങ്ങിയത്. പ്രായമായ നായ്ക്കളുടെ പല്ലുകള്‍ കൂടുതല്‍ ഫലപ്രദ മാണെന്ന് അവകാശ പ്പെട്ട് ലി എന്ന് പേരുള്ള ഒരു വില്‍പ്പനക്കാരന്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചിരുന്നു.
എര്‍ലാങ് ഷെന്‍ എന്ന ദേവനുമായി ബന്ധപ്പെടുത്തി ചൈനീസ് നാടോടി വിശ്വാസ ത്തിലാണ് കറുത്ത നായ്ക്കളുടെ പല്ലുകള്‍ക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുത പ്പെടുന്നത്. അത് പ്രേതബാധയില്‍ നിന്നും അകറ്റിനിര്‍ത്തുമെന്ന് അവര്‍ വിശ്വസി ക്കുന്നു. എര്‍ലാങ് ഷെനിന്റെ വിശ്വസ്തനായ കറുത്ത നായ, സിയാവോ ടിയാന്‍ക്വാന്‍, ഭൂതങ്ങളെ കീഴടക്കാനും തിന്മയെ തുരത്താനും അവനെ സഹായി ച്ചെന്നാണ് വിശ്വാ സം. ചൈനീസ് സംസ്‌കാരത്തില്‍ ചുവപ്പ് ഭാഗ്യത്തെ പ്രതീക പ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ വ്യക്തിഗത സംരക്ഷണത്തിനായി കറുത്ത നായയുടെ പല്ലുകള്‍ പലപ്പോഴും ചുവന്ന ചരടുകളില്‍ കെട്ടുക പതിവുണ്ട്.
വീടിന്റെ വാതിലുകളിലും ജനലുകളിലും കിടക്കകളിലും തൂക്കിയിടുകയും ചെയ്യും. പല്ലിനായി വില്‍പ്പനക്കാര്‍ നായമാംസം വില്‍ക്കുന്ന റെസ്‌റ്റോറന്റുകളെയും അറവ്ശാ ലകളെയുമൊക്കെ സമീപിക്കുന്നത് പതിവാണ്. ചൈനയുടെ നിയമം വന്യജീവികളുടെ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും വളര്‍ത്തു മൃഗങ്ങളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും വലിയ തോതില്‍ സംരക്ഷിക്കുന്നില്ല.




