നടിയും ഗായികയും 50 കളില്‍ നില്‍ക്കുമ്പോഴും ഗ്ളാമറിന്റെ പരിവേഷമായ ജെന്നിഫര്‍ ലോപ്പസ് നടന് ബെന്‍ അഫ്ളക്കുമായി വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇരുവരും സന്തോഷകരമായ ജീവിതവും നയിക്കുന്നതിനിടയില്‍ അഫ്ളക്ക് ജെ ലോ യെ വഞ്ചിച്ചതായി ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
മുന്‍ ഭാര്യ ജെന്നിഫര്‍ ഗാര്ണറുമായി ബെന്‍ അഫ്ളക്ക് ഒരു കാറിനുള്ളില്‍ ഊഷ്മളമായ ആലിംഗനം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വേര്‍പിരിഞ്ഞെങ്കിലും ബെന്‍ അഫ്ലെക്കും ജെന്നിഫര്‍ ഗാര്‍ണറും മക്കളുടെ കാര്യത്തിനായി പലപ്പോഴും ഒരുമിച്ച് എത്താറുണ്ട്. 2005 മുതല്‍ 2018 വരെ ഒരുമിച്ച് ജീവിച്ച രണ്ടുപേര്‍ക്കും കൂടി മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അഫ്ളക്ക് ജെന്നിഫര്‍ ലോപ്പസിനെ വിവാഹം കഴിച്ചത്. ഇരുവരും അടുത്തിടെ തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.
അഫ്ളക്കും ഗാര്‍ണറും അവരുടെ 14 വയസ്സുള്ള മകള്‍ സെറാഫിനയ്ക്കൊപ്പം ഒരു കാറില്‍ കാണപ്പെട്ടതായി ഒകെ മാസിക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറില്‍ പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ട് സുഖകരമായ ആലിംഗനം പങ്കിടുന്നതിനിടയിലാണ് ഇരുവരും ക്ലിക്ക് ചെയ്യപ്പെട്ടത്. അതിനിടയില്‍ ഡെഡ്പൂള് 3 ല്‍ ജെന്നിഫര്‍ ഗാര്‍നര്‍ ഇലക്ട്രയുടെ വേഷവും ബെന്‍ അഫ്ളെക്ക് ഡെയര്‍ഡെവിള്‍ ആയി എത്താനും സാധ്യതയുണ്ടെന്ന് വിവരമുണ്ട്. എന്നാല്‍, ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.