കാമുകനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുകയും പിന്നീട് അവിടെ വെച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയായ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണമെന്ന്. അടുത്ത മാസം ഇന്ത്യയില്‍ ഇവര്‍ തിരിച്ചെത്തിയേക്കുമെന്ന് ഭര്‍ത്താവ് നസ്റുല്ല സ്ഥിരീകരിച്ചു.
അഞ്ജു കടുത്ത മാനസീകവിഷമത്തില്‍ ആണെന്നും മക്കളെ ഇന്ത്യയില്‍ വന്ന് കാണണമെന്നുണ്ടെന്നും പറഞ്ഞു. അഞ്ജുവിന് തന്റെ കുട്ടികളെ കാണാന്‍ ആഗ്രഹമുണ്ടെന്നും കുട്ടികളില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ സാധുതയുള്ള വിസയില്‍ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് അഞ്ജു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് പോയത്. ജൂലൈയില്‍ അവിടെ വച്ച് തന്റെ ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.
മകളുടെ പ്രവൃത്തിയില്‍ അഞ്ജുവിന്റെ പിതാവ് ഗയാ പ്രസാദ് തോമസ് ദുഃഖവും നിരാശയും പ്രകടിപ്പിച്ചിരുന്നു. ‘അവള് കുടുംബത്തിന് മരിച്ച പോലെയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അവള്‍ക്ക് അവകാശമില്ലെന്നും തിരികെ വന്നാല്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിതാവ് ഗയാ പ്രസാദ് തോമസ് എഎന്‍ഐയോട് പറഞ്ഞു.
അഞ്ജുവിന് തന്റെ രണ്ട് കുട്ടികളെ കൊണ്ടുപോകാന്‍ അവകാശമില്ല. അവള് ഇന്ത്യ വിട്ട നിമിഷം എല്ലാ ബന്ധങ്ങളും അവസാനിച്ചു. എന്റെ മകള്‍ക്ക് ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഗയാ പ്രസാദ് പറഞ്ഞു. ജയ്പൂരിലെ തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കാനെന്ന് പറഞ്ഞാണ് ഭാര്യ പോയതെന്ന് അഞ്ജുവിന്റെ ഭാര്‍ത്താവ് അരവിന്ദും പറഞ്ഞിരുന്നു.