അഞ്ചുനൂറ്റാണ്ടായി വാടക വര്‍ധിച്ചിട്ടില്ലാത്ത ഒരു ഭവന സമുച്ചയം ഈ ഭൂഖണ്ഡത്തിലുണ്ടെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതും താമസിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വര്‍ഷം 25 രൂപ വാടകയ്ക്ക് കിട്ടുമെന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടില്ലേ. 1521-ല്‍ ജേക്കബ് ഫുഗര്‍ എന്ന ജര്‍മ്മന്‍ വ്യാപാരി സൃഷ്ടിച്ച ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗ് നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഫുഗ്ഗെറെയ് ഭവന സമുച്ചയമാണ് ഈ വിസ്മയം.
പണമില്ലാത്ത ഓഗ്സ്ബെര്‍ഗ് നിവാസികളെ സഹായിക്കുന്നതിനായി ഫുഗര്‍ രൂപകല്‍പ്പന ചെയ്ത അദ്വിതീയ ഭവന സമുച്ചയം അതിന്റെ സങ്കല്പം മുതല്‍, താമസക്കാരോട് പ്രതിവര്‍ഷം 88 സെന്റ് വാടകയായി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫുഗ്ഗെരെയിലെ വര്‍ണാഭവവും മനോഹരവുമായ ഒരു സാധാരണ ഫ്ലാറ്റ് മൂന്ന് മുറികളുള്ള 60 ചതുരശ്ര മീറ്റര്‍ ആണ്. താഴത്തെ നിലയിലെ ഫ്ലാറ്റുകള്‍ ഒരു ചെറിയ പൂന്തോട്ടത്തോടെയാണ് വരുന്നത്.
ചുറ്റുമതിലുകളാല്‍ ചുറ്റപ്പെട്ട, 15,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തിലുടനീളം 142 വസതികളാണ് ഫുഗ്ഗെറെയ് സമുച്ചയത്തിനുള്ളത്. നിലവില്‍ 150 പേര് ഇവിടെ താമസിക്കുന്നുണ്ട്. ഫുഗ്ഗെറെയ്യില് താമസക്കാരനാകാന്‍ നിങ്ങള്‍ സാധാരണഗതി ചെയ്യുന്ന ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച പാലിക്കേണ്ടി വരികയും ചില ചിട്ടകള്‍ നിലനിര്‍ത്തുകയും വേണമെന്ന് മാത്രം. ഒന്നാമത് കെട്ടിടത്തിന് ചില സേവനങ്ങള്‍ ചെയ്യണം. സേവന ജോലികളില്‍ രാത്രി കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുകയോ മതിലുകളുള്ള സമുച്ചയത്തിനുള്ളില്‍ തോട്ടക്കാരനായി ജോലി ചെയ്യുകയോ ഒക്കെ ഉള്‍പ്പെടുന്നു.
ഒന്നാമത്തെ നിബന്ധന ഓഗ്സ്ബെര്ഗിലെ കത്തോലിക്ക വിശ്വാസികള്‍ ആയിരിക്കണമെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. കൂടാതെ താമസക്കാര്‍ സമുച്ചയത്തിന്റെ രാത്രികാല കര്‍ഫ്യൂ പാലിക്കേണ്ടതുണ്ട്. ഗേറ്റുകള്‍ രാത്രി 10 മണിക്ക് അടച്ചിരിക്കും, താമസക്കാര്‍ 10 മണിക്ക് ശേഷം വീട്ടിലെത്തുന്നവരാണെങ്കില് അവര്‍ വാച്ച്മാന് 50 സെന്റ്/42 പൈസ നല്‍കണം. അവരുടെ വാടകനിരക്ക് ഒരു യൂറോ/85 പൈസയായി കൂടുകയും ചെയ്യും. അര്‍ദ്ധരാത്രിക്ക് ശേഷം അവര്‍ എത്തുകയാണെങ്കില്‍ വാര്‍ഷിക വാടക കൂറേക്കൂടി കുടുതലാകും.
ഒരു താമസക്കാരനായി മാറാനുള്ള മാനദണ്ഡങ്ങള്‍ നിങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍, ഒരു വിനോദസഞ്ചാരിയെന്ന നിലയില്‍ അസാധാരണമായ മതിലുകളുള്ള സമുച്ചയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു മികച്ച കാഴ്ച ലഭിക്കും. മുതിര്‍ന്നവര്‍ക്കുള്ള ടൂറിസ്റ്റ് ടിക്കറ്റുകള്‍ക്ക് 8 യൂറോയാണ് നിരക്ക്. ഇതില്‍ ഫുഗ്ഗെറെയിയുടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനവും പ്രദര്‍ശന വസതിയും ഉള്‍പ്പെടുന്നു.




