Celebrity

നയൻതാരയ്ക്ക് ധനുഷ് നൽകിയ മറുപടിയോ? ‘വ്യാജവാര്‍ത്ത പടച്ചുവിട്ട് ഇല്ലാതാക്കാനാകില്ല ‘

തന്നെ വ്യാജവാര്‍ത്ത ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് കരുതിയാല്‍ തെറ്റിയെന്ന് നടന്‍ ധനുഷിന്റെ പ്രസ്താവന വിവാദമാകുന്നു. പുതിയ സിനിമയായ കുബേരയുടെ അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചിനിടയില്‍ താരം നടത്തിയ ശക്തമായ പ്രസംഗം ആരെ ലക്ഷ്യമിട്ടാണെന്ന് ചികയുന്ന തിരക്കിലാണ് ആരാധകര്‍. നടന്റെ പ്രസ്താവന നയന്‍താരയ്ക്കുള്ള മറുപടിയാണെന്നാണ് ആരാധകര്‍ കരുതുന്നത്.

”എനിക്കെതിരേ വ്യാജവാര്‍ത്ത പടച്ചുവിട്ട് എന്റെ കരിയര്‍ അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ കരുതിയിയെങ്കില്‍ തെറ്റി. നിങ്ങള്‍ക്ക് ഒരു ഇഷ്ടികയും നീക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങളോട് വ്യക്തമാക്കട്ടെ.” എന്നാല്‍ നയന്‍താരയെ ലക്ഷ്യമിട്ടായിരുന്നു സന്ദേശം എന്നാണ് ആരാധകര്‍ കരുതുന്നത്. ഒരു ആരാധകന്‍ പറഞ്ഞു. ‘ഇത് തീര്‍ച്ചയായും നയന്‍താരയെ ലക്ഷ്യമിട്ടാണ്’ ആരാധകര്‍ പറഞ്ഞു.

‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി യു മായി ബന്ധപ്പെട്ട് ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി ധാന്‍’ എന്ന സിനിമയിലെ പി ന്നാമ്പുറ ദൃശ്യങ്ങള്‍ (ബിടിഎസ്) ഉപയോഗിച്ചതിനെച്ചൊല്ലി നയന്‍താരയും ധനുഷും ത മ്മില്‍ തര്‍ക്കമുണ്ട്. 2015 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ബിടിഎസ് ക്ലിപ്പ് ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തില്‍ തനിക്കൊപ്പം നിന്ന ആരാധകര്‍ക്ക് ധനുഷ് നന്ദി പറഞ്ഞു.

”ഞാന്‍ എപ്പോഴും സന്തോഷവാനാണ്, സന്തോഷം എപ്പോഴും നിങ്ങളുടെ ഉള്ളിലാണ്, അത് പുറത്ത് അന്വേഷിക്കരുത്. ഈ നിഷേധാത്മകതയ്ക്കെല്ലാം ശേഷം നിങ്ങളെപ്പോലുള്ള ആരാധകര്‍ ഉള്ളത് എന്റെ ഭാഗ്യമാണ്.” നടന്‍ പറഞ്ഞു. ജൂണ്‍ 20 നാണ് കുബേര റിലീസ് ചെയ്യുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസര്‍ ശക്തമായ പശ്ചാത്തല സംഗീതവും നാടകീയത കൂട്ടുന്ന സ്‌കോറും ഉള്ള ശക്തമായ കഥാഗതിയുടെ ഒരു കാഴ്ച്ചപ്പാട് ആരാധകര്‍ക്ക് നല്‍കി. മുംബൈയിലെ ധാരാവി ചേരിയില്‍ നിന്നുള്ള ഭവനരഹിതനായ ധനുഷിന്റെ കഥാപാത്രത്തിന്റെ യാത്രയെ തുടര്‍ന്ന് ശക്തിയുടെയും സമ്പത്തിന്റെയും പ്രമേയങ്ങളിലേക്കാണ് ടീസര്‍ പോകുന്നത്.