Hollywood

ഭാര്യയെ ബില്യണെയറായ കൂട്ടുകാരന് പരിചയപ്പെടുത്തി; അയാള്‍ക്കൊപ്പം അവള്‍ പോയി, പക്ഷേ പാട്രികിന് വിഷമമില്ല

ഒരു പുരുഷന്‍ തന്റെ 14 വര്‍ഷം ഒപ്പമുള്ള ഭാര്യയെ ഒരു പുരുഷ സുഹൃത്തിന് പരിചയപ്പെടുത്തി. അയാള്‍ അവരുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവര്‍ ഒരുമിച്ച് സന്തോഷിച്ച് ജീവിക്കുമ്പോള്‍ അസൂയ തോന്നുന്നതും സ്വാഭാവികയാണ്. എന്നാല്‍ അടുത്ത മാസം വെനീസില്‍ വെച്ച് ആമസോണ്‍ ഉടമ ജെഫ് ബെസോസും തന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസും വിവാഹ പ്രതിജ്ഞയെടുക്കുമ്പോള്‍ സാഞ്ചസിന്റെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെലിന് അസൂയ ഉണ്ടാകാന്‍ തീരെ സാധ്യതയില്ല.

കാരണം 60 കാരന്‍ പാട്രിക് ഇതിനകം ഓസ്‌ട്രേലിയന്‍ മോഡലും തന്നേക്കാര്‍ 20 വയസ്സ് ഇളപ്പമുള്ള സുന്ദരിയുമായ ഗ്‌ളാമറസ് നടി പിയയുമായി (41) പുതിയ വിവാഹത്തില്‍ സന്തോഷിക്കുകയാണ്. ആമസോണ്‍ സ്ഥാപകന്‍ 61-ാം വയസില്‍ ഹോളിവുഡ് സിനിമാ എക്സിക്യൂട്ടീവായ പാട്രിക്കിനെ വഞ്ചിച്ചതാണ് ലോറന്‍സാഞ്ചസിനെ മെഗാ താരപദവിയിലേക്ക് നയിച്ചത്. ജെഫ് വിദേശ യാത്രകളില്‍ ലോറനെ കൂടെ കൂട്ടുകയും രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്ന് തെളിഞ്ഞു. ഈ സമയത്തും അദ്ദേഹം 25 വയസ്സുള്ള തന്റെ അന്നത്തെ ഭാര്യ മക്കെന്‍സി സ്‌കോട്ടിന് തികഞ്ഞ കുടുംബനാഥനും ഭര്‍ത്താവുമായി ഒരു മുഖം നിലനിര്‍ത്തുകയും ചെയ്തു.

മറുവശത്ത് തന്റെ ഭാര്യയുടെ അവിശ്വസ്തതയില്‍ വഞ്ചനയ്ക്ക് ഇരയായ പാട്രിക് 450 മില്യണ്‍ ഡോളര്‍ ആസ്തിയുമായി ബില്യണെയറിലേക്കുള്ള പാതയിലാണ്. ഗ്ലാമറസ് നടിയും മോഡലുമായ പിയയുമായുള്ള കുടുംബജീവിതത്തില്‍ അയാള്‍ സന്തോഷവാനുമാണ്. മുമ്പ് ഹോം & എവേ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള അവര്‍ വലിയ മോഡലുമാണ്. ഓസ്ട്രേലിയയിലെ ഏറ്റവും സുന്ദരിയായ ഈ സ്ത്രീയ്ക്കൊപ്പം അമേരിക്കന്‍ വ്യവസായി സ്വകാര്യ ജീവിതം ആസ്വദിക്കുന്നു. അദ്ദേഹത്തിന് ലോറനില്‍ ഇവാന്‍ എന്ന മകനും എല്ലി എന്ന മകളുമുണ്ട്, പിയയ്ക്ക് മുന്‍ ബന്ധത്തില്‍ നിന്ന് യെശയ്യ, 21, ലെനോക്‌സ്, 18 എന്നിങ്ങനെ രണ്ട് ആണ്‍മക്കളുമുണ്ട്.

2020 നവംബറില്‍ വിവാഹനിശ്ചയത്തിന് ശേഷം 2021 മെയ് മാസത്തില്‍ ഒരു സ്വകാര്യ ചടങ്ങിലാണ് ദമ്പതികള്‍ വിവാഹിതരായത്. ജോഡികള്‍ ഒന്നിച്ചതിന് തൊട്ടുപിന്നാലെ മെക്‌സിക്കോയില്‍ ആഡംബരമാര്‍ന്ന ഹണിമൂണ്‍ ആസ്വദിച്ചു. ഹോളിവുഡ് ടാലന്റ് ഏജന്‍സിയായ ഡബ്ല്യുഎംഇയുടെ സിഇഒയായ പാട്രിക്ക്, ബെന്‍ അഫ്‌ലെക്ക്, ക്രിസ്റ്റ്യന്‍ ബെയ്ല്‍, മാറ്റ് ഡാമണ്‍, മിഷേല്‍ വില്യംസ്, ഇഡ്രിസ് എല്‍ബ, ജേക്ക് ഗില്ലെന്‍ഹാല്‍, ഹഗ് ജാക്ക്മാന്‍, ജോണ്‍ ക്രാസിന്‍സ്‌കി, ജൂഡ് ലോ, റയാന്‍ റെയ്‌നോള്‍ഡ്‌സ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരുള്‍പ്പെടെയുള്ള ക്ലയന്റുകള്‍ ഉണ്ട്. 2019 ല്‍ പിയയുമായി പരിചയപ്പെടുമ്പോള്‍ ലോറനില്‍ നിന്ന് അദ്ദേഹം വേര്‍പിരിഞ്ഞിരുന്നു.

ആ സമയത്ത്, പിയ ഹോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ലോറനെയും ജെഫിനെയും കുറിച്ചുള്ള തലക്കെട്ടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാറ്റ് സ്വയം ജോലിയില്‍ വ്യാപൃതനായി. 2020-ന്റെ തുടക്കത്തോടെ, മാലിബുവിലെ ഒരു അവധിക്കാലത്ത് ഈ ജോഡി ആദ്യമായി ഒന്നിച്ചു. ആ വര്‍ഷം അവസാനം, പാട്രിക് ഒരു വലിയ മരതകം മുറിച്ച വജ്ര മോതിരവുമായി വിവാഹാഭ്യര്‍ത്ഥനയും നടത്തി.