Healthy Food

സ്‌കൂളുകള്‍ തുറക്കുന്നു, കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍

പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും.
ഭക്ഷണത്തോടുള്ള മടുപ്പ്‌ വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌.

സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. സ്‌കൂളില്‍ പോഷകഗുണമുള്ള ഭക്ഷണം കൊടുത്തുവിട്ടതുകൊണ്ട്‌ കാര്യമില്ല. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും.

അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്ന എരിവും മധുരവും ഇടകലര്‍ന്ന വിഭവങ്ങള്‍ കുട്ടികള്‍ ഇഷ്‌ടപ്പെടും, തീര്‍ച്ച.

ഏത്തപ്പഴം പുഡ്‌ഡിംഗ്‌

  1. ഏത്തപ്പഴം പുഴുങ്ങിയത്‌ – ഒരെണ്ണം ചെറു കഷണങ്ങളാക്കിയത്‌
  2. മുട്ട – 1
  3. പാല്‍ – അര ലിറ്റര്‍
  4. നെയ്‌ – 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ചേരുവകള്‍ മിക്‌സിയില്‍ അടിച്ച്‌ അപ്പച്ചെമ്പില്‍ അധികം കട്ടിയാകാതെ വേവിച്ച്‌ സെറ്റ്‌ ചെയ്‌തെടുക്കുക.

ബ്രഡ്‌ സാന്റ്‌വിച്ച്‌

  1. റൊട്ടി – നാലു കഷണം
  2. വെണ്ണ – 1 ടീസ്‌പൂണ്‍
  3. പഞ്ചസാര – 3 ടീസ്‌പൂണ്‍
  4. കാരറ്റ്‌ – 1
  5. പാല്‍പ്പൊടി – 2 ടീസ്‌പൂണ്‍
  6. കടുക്‌ – അര ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ബ്രഡിന്റെ നാലു വശവും മുറിച്ച്‌ നീക്കണം. കാരറ്റ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്യുക. അതിനുശേഷം നോണ്‍സ്‌റ്റിക്‌ പാന്‍ ചൂടാക്കി കാരറ്റ്‌, പഞ്ചസാര, പാല്‍പ്പൊടി, വെണ്ണ എന്നിവ ചേര്‍ത്ത്‌ വയ്‌ക്കുക, കുഴമ്പു പരുവമാകുമ്പോള്‍ വാങ്ങി റൊട്ടി കഷണങ്ങില്‍ പുരട്ടി സ്ലൈസുകള്‍ തമ്മില്‍ ചേര്‍ത്തുവയ്‌ക്കുക. അതിനു ശേഷം കോണോടു കോണ്‍ മുറിച്ച്‌ ഉപയോഗിക്കുക.

പൊട്ടറ്റോ സേമിയ കട്‌ലറ്റ്‌

  1. സേമിയ – 200 ഗ്രാം
  2. ഉരുളക്കിഴങ്ങ്‌ – 2 കപ്പ്‌
  3. സവാള – 4 എണ്ണം (പൊടിയായി അരിഞ്ഞത്‌)
  4. ഇഞ്ചി – ഒരു ചെറിയ കഷണം (പൊടിയായി അരിഞ്ഞത്‌)
  5. പച്ചമുളക്‌ വട്ടത്തില്‍ അരിഞ്ഞത്‌ – 6 എണ്ണം
  6. വെളുത്തുള്ളി ചതച്ചത്‌- 2 അല്ലി
  7. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്‌പൂണ്‍
  8. കുരുമുളകു പൊടി – 1 ടീസ്‌പൂണ്‍
  9. ഉപ്പ്‌ – പാകത്തിന്‌
  10. കടലമാവ്‌- 3 ടീസ്‌പൂണ്‍
  11. മുളകുപൊടി – 1 ടീസ്‌പൂണ്‍
  12. വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്‌
  13. റൊട്ടിപ്പൊടി – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

സേമിയ വെള്ളം തിളപ്പിച്ച്‌ വേവിച്ച്‌ മാറ്റിവയ്‌ക്കുക. വെളിച്ചെണ്ണയില്‍ 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക. ഇതില്‍ പഴുങ്ങിയ ഉരുളക്കിഴങ്ങും 7 മുതലുള്ള ചേരുവകളും സേമിയയും കൂടി കുഴച്ച്‌ കട്‌ലേറ്റിന്റെ രൂപത്തില്‍ പരത്തുക.

കടലമാവും മുളകു പൊടിയും യോജിപ്പിച്ച്‌ കുറുകെ കലക്കുക. ഓരോ കട്‌ലറ്റും കലക്കിയ മാവില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ്‌ ഇളം ചുവപ്പായി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. സ്‌പൈസസുകള്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഇത്‌ സ്വാദിഷ്‌ട വിഭവമാണ്‌.

ഈസി ബിസ്‌ക്കറ്റ്‌

  1. മൈദ – മുക്കാല്‍ കപ്പ്‌
  2. സോഡാപ്പൊടി- കാല്‍ കപ്പ്‌
  3. ശര്‍ക്കര- കാല്‍ കപ്പ്‌
  4. വെണ്ണ – 4 ടീസ്‌പൂണ്‍
  5. ചുക്കുപൊടി – കാല്‍ ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ആദ്യം ചെറുചൂടുള്ള ശര്‍ക്കരപ്പാനിയില്‍ വെണ്ണ ഇടുക. ബാക്കി ചേരുവകള്‍ ചേര്‍ത്തു നന്നായി കുഴക്കുക. പിന്നീട്‌ കൈകൊണ്ടോ അച്ച്‌ ഉപയോഗിച്ചോ ഇഷ്‌ടമുള്ള ആകൃതിയില്‍ നിരത്തണം. ശേഷം ബേക്ക്‌ ചെയ്‌തെടുക്കാം.

പനീര്‍ റോള്‍

  1. എണ്ണ – 1 ടീസ്‌പൂണ്‍
  2. വെളുത്തുള്ളി ചതച്ചത്‌ – 3 അല്ലി
  3. ഇഞ്ചി ചതച്ചത്‌ – ഒരു ചെറിയ കഷണം
  4. സവാള അരിഞ്ഞത്‌ – ചെറുത്‌ 1
  5. ഉരുളക്കിഴങ്ങ്‌ വേവിച്ചത്‌ – 1
  6. കാപ്‌സിക്കം അരിഞ്ഞത്‌- 1/2
  7. പനീര്‍ അരിഞ്ഞത്‌ – 1 കപ്പ്‌
  8. കനം കുറഞ്ഞ ചപ്പാത്തി – 1
  9. ടുമാറ്റോ സോസ്‌ – 3 വലിയ സ്‌പൂണ്‍
  10. ഉപ്പ്‌ – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ 4 മുതല്‍ 7 വരെ ചേരുവകള്‍ യഥാക്രമം ചേര്‍ത്ത്‌ വഴറ്റി വാങ്ങുക. ഉപ്പ്‌ ആവശ്യത്തിന്‌ ചേര്‍ക്കുക. ഈ മിശ്രിതം ചപ്പാത്തിയില്‍ നിറച്ചശേഷം ഉരുളക്കിഴങ്ങ്‌ വേവിച്ചത്‌ ടുമാറ്റോസോസ്‌ തൂകി ചപ്പാത്തി ചുരുട്ടി ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *