ഇതിഹാസതാരം റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും പ്രധാന വേഷത്തിലെത്തുന്ന ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണി’ നായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു. സിനിമയുടെ ട്രെയ്ലര് പുറത്തുവന്നതോടെ ആകാംഷയും ആവേശവും കൂടുകയാണ്.
ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്സ്റ്റോണ്‍, ബ്രണ്ടന്‍ ഫ്രേസര്‍, ജെസ്സി പ്ലെമോണ്‍സ് എന്നിവരടങ്ങുന്ന ചിത്രം വന്ഹിറ്റില് കുറഞ്ഞതൊന്നുമല്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മാര്ട്ടിന് സ്കോര്‍സെസിയുടെ ചിത്രം ഡേവിഡ് ഗ്രാനിന്റെ അതേ പേരിലുള്ള നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഡികാപ്രിയോ ഏണസ്റ്റ് ബുര്ക്ക്ഹാര്ട്ടിനെ അവതരിപ്പിക്കുമ്പോള്‍ അമ്മാവനായ വില്യം ഹെയിലിന്റെ വേഷമാണ് ഡി നീറോ അവതരിപ്പിക്കുന്നത്. 1920-കളില്‍ ഒക്ലഹോമയിലെ ഒസാജ് ആളുകള്‍ കൊലപാതക പരമ്പരകള്‍ക്ക് ഇരയായ സംഭവമാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ജെസ്സി പ്ലെമോണ്സും ബ്രെന്‍ഡന്‍ ഫ്രേസറും അവിസ്മരണീയമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.
ലില്ലി ഗ്ലാഡ്സ്റ്റോണാണ് നായിക മോളിയെ അവതരിപ്പിക്കുന്നു. ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍’ ഇതിനകം കാന്‍, വെനീസ് തുടങ്ങിയ പ്രശസ്ത ചലച്ചിത്ര മേളകളില്‍ തരംഗമായിക്കഴിഞ്ഞു. ഒക്ടോബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.