സുനില്‍ഛേത്രിയ്ക്ക് ശേഷം മിടുക്കനായ ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പലരും വന്നിട്ടും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോള്‍ ക്ലിക്കാകാതെ പരാജയപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ പുതിയൊരു താരോദയം ഉയര്‍ന്നിരിക്കുകയാണ്. അരുണാചല്‍പ്രദേശിന്റെ കായിക ചരിത്രത്തില്‍ നിന്നും വരുന്ന ഒമാംഗ് ഡോഡം.
2023-ല്‍ ജര്‍മ്മന്‍ ക്ലബ് റൂട്ട്‌ലിംഗനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 17-കാരന്‍ യൂറോപ്പില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ യുവ കരിയറിലെ ഏറ്റവും സെന്‍സേഷണല്‍ നിമിഷമായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ അണ്ടര്‍ 17 സാഫ് ചാംപ്യന്‍ഷിപ്പില്‍ ഡോഡം ആദ്യമായി ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു. 49-ാം മിനിറ്റിലായിരുന്നു ഡോഡുമിന്റെ നിമിഷം. ബോക്സിന് തൊട്ടുപുറത്ത് നിന്നും കിട്ടിയ ഒരു പാസുമായി ബോക്‌സിലേക്ക് കടന്ന ഡോഡത്തെ തടയാന്‍ ഗോള്‍കീപ്പര്‍ മുമ്പോട്ട് കയറി വന്നെങ്കിലൂം കീപ്പറിന്റെ കലിനിടയിലൂടെ അദ്ദേഹത്തെ ഡ്രിബിള്‍ ചെയ്ത് വലയിലേക്ക് പന്തു തൊടുത്തു. അരുണാചല്‍ കായിക ചരിത്രത്തിലെ ഒരു സുപ്രധാന സന്ദര്‍ഭമായിരുന്നു ഇത്. ഗോള്‍ നേടിയതിന് ശേഷം പ്രധാന സ്റ്റാന്‍ഡില്‍ ഇരിക്കുന്ന കുടുംബത്തിന്റെ സമീപത്ത് ചെന്ന് വിജയാഹ്‌ളാദം നടത്തി.
രാജ്യത്തിനായി തന്റെ ആദ്യ ഔദ്യോഗിക ഗോളായിരുന്നു ഡോഡം നേടിയത്. നീലക്കടലായിരുന്നു പ്രധാന സ്റ്റാന്‍ഡ്. കിക്ക് ഓഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്ന ഡോഡമിന്റെ അടുത്തവരും പ്രിയപ്പെട്ടവരുമായിരുന്നു അവരില്‍ ഭൂരിഭാഗവും.
2024ലെ റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗിന്റെ ഫൈനലില്‍ പഞ്ചാബ് എഫ്സിയെ കിരീടം നേടാന്‍ ഡോഡം സ്‌കോര്‍ ചെയ്തു. മുമ്പ് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ തന്റെ ക്ലബിനെ മാത്രമല്ല ഇന്ത്യയെയും പ്രതിനിധീകരിച്ച്, ആസ്റ്റണ്‍ വില്ലയ്ക്കെതിരെ ഒരു ഗോളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. ഇന്ത്യയുടെ നീലയെ സംബന്ധിച്ചിടത്തോളം, തായ്ലന്‍ഡില്‍ നടന്ന എഎഫ്‌സി യു 17 ഏഷ്യന്‍ കപ്പിന് മുമ്പ് ജര്‍മ്മനി, സ്‌പെയിന്‍ പര്യടനത്തിനായി 2023-ല്‍ ഡോഡം ആദ്യമായി ദേശീയ ക്യാമ്പില്‍ ചേര്‍ന്നു.