ജയം രവി തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയതാണെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും തന്നെ ജയംരവിയുടെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്നും കാണിച്ച് ജയംരവിയുടെ ഭാര്യ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടപോസ്റ്റിന് മറുപടിയുമായി താരത്തിന്റെ കാമുകിയായി വിശേഷിപ്പിക്കപ്പെട്ട കെനീഷാ ഫ്രാന്‍സിസ്. രവി മോഹന്റെ ഭാര്യയുടെ പ്രസ്താവനയ്ക്ക് ട്രോളിലൂടെയാണ് കെനീഷ മറുപടി നല്‍കിയത്. അവളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ എടുത്ത്, കെനിഷ ഒരു വോട്ടെടുപ്പിലൂടെ ചോദിച്ചു.
ഗോള്‍ഡ്: ഡേ 1
ഗ്രീന്‍: ഡേ 2.
ഇന്ന് ഞാന്‍ ഏത് നിറമാണ് ധരിക്കേണ്ടത്?
‘ആര്‍ക്കെങ്കിലും എന്നോട് മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ മുഖത്ത് നോക്കി പറയാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്താണ് കിട്ടിയതെന്ന് നോക്കാം! നിങ്ങളുടെ പിആര്‍ ഉപയോഗിക്കരുത്, നിങ്ങളുടെ സ്വന്തം തറ തുടയ്ക്കുന്നതിന് പകരം വെറുതെ നിലവിളിക്കുന്നു. സ്ത്രീകള്‍ കുറച്ചുകൂടി നിവര്‍ന്ന് നില്‍ക്കൂ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പോള്‍ കുറച്ച് ശ്രദ്ധ ആവശ്യമാണെന്ന് തോന്നുന്നു. ബാക്കിയുള്ളവര്‍ക്ക് സമാധാനം, ഊഷ്മളമായ ആലിംഗനങ്ങള്‍.” അവര്‍ കുറിച്ചു.
ഇരയായി അഭിനയിച്ച് കെനീഷയുടേയും രവിയുടേയും പ്രതിഛായ തകര്‍ത്താന്‍ ആരതി നെഗറ്റീവ് പി.ആര്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായി ആരതിയെ ശക്തമായി വിമര്‍ശിച്ച ഒരു അനുയായിയുടെ സന്ദേശം കെനിഷ പങ്കുവെച്ചത് വിവാദമായതിന് പിന്നാലെയാണ് കെനീഷയുടെ കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.
ജയം രവിയുടെ ഭാര്യ ആരതി രവി വികാരഭരിതമായ ഒരു തുറന്ന കത്തിലൂടെ തന്റെ ഒരു വര്‍ഷത്തോളം നീണ്ട മൗനം വെടിഞ്ഞിരുന്നു. അതില്‍, താനും നടനും വിവാഹമോചനം നേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ അവര്‍ തന്റെ മുന്‍ ഭാര്യ എന്ന് പരാമര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.