പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രസ്ഥിയാണ് പ്രോസ്റ്റേറ്റ്. ശുക്ലത്തിന്റെ ഉത്പാദനം ചെയ്യുന്നത് ഈ ഗ്രസ്ഥിയാണ് . ഈ ഗ്രസ്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. സാധാരണ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കാണുന്നത്. നിലവില്‍ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ തോതും ഡിജിറ്റല്‍ റെക്ടല്‍ എക്സാമിനേഷനും വഴിയാണ് പ്രോസ്റ്റേറ്റിന്റെ പ്രാഥമിക രോഗനിര്‍ണയം. പിഎസ്എ പരിശോധന തെറ്റായ ഫലങ്ങള്‍ പലരിലും കാണിക്കാറുണ്ട്. ഇത് കാരണം ബയോപ്സി എം ആര് ഐ സ്കാന്‍ പോലുള്ള അനാവശ്യമായ പരിശോധനകള്‍ക്ക് ചിലരേങ്കിലും വിധേയരാകും.
ഈ സാഹചര്യത്തിലാണ് ഉമിനീര് പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് സാധ്യത അളക്കുന്ന കണ്ടെത്തല്‍ യുകെയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. പുരുഷന്മാരുടെ ഡിഎന്‍എയിലുള്ള 130 ലധികം ജനിതക പരിവര്‍ത്തനങ്ങളാണ് പരിശോധിക്കപ്പെടുക. ഈ പരിപ്രവര്ത്തനങ്ങള് ഒരോന്നും പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ന്യൂ ജേണല്‍ ഓഫ് മെഡിസിനല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പരിശോധന നടത്തിയത് 55നും 69നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
ഉയര്‍ന്ന സ്കോര്‍ ലഭിച്ച 745 പേരില്‍ 468 പേരാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരായത്. ഇതില്‍ 187 പേര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദം സ്ഥിരീകരിച്ചു. 103 പേര്‍ക്ക് ചികിത്സ ആവശ്യമുള്ള ഉയര്‍ന്ന റിസ്കുള്ള മുഴകളുണ്ടെന്നും കണ്ടെത്തി.പരിശോധനയിലൂടെ ശരിക്കും പ്രോസ്റ്റേറ്റ് സാധ്യതയുള്ള പുരുഷന്മാരെ കണ്ടെത്തി അവര്‍ക്ക് മാത്രം കൂടുതല്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്നാണ് ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ പ്രഫ റോസ് എലെസ് പറയുന്നു.