കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന കാല്‍മുട്ടിന്റെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡിലെ സീനിയര്‍ നടനായ പരേഷ് റാവല്‍. നടന് അജയ്ദേവ് ഗണിന്റെ പിതാവ് വീരു ദേവ് ഗണിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാര് സന്തോഷിയുടെ ‘ഘട്ടക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരേഷ് റാവലിന് കാലില്‍ പരിക്കേറ്റത്.
നടന്മാരായ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദി ലല്ലന്റോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ നാനാവതിയില്‍ (ആശുപത്രി) ആയിരുന്നപ്പോള്‍ വീരു ദേവ്ഗണ് സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ഞാന്‍ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
രാവിലെ എഴുന്നേല്ക്കുമ്പോള് ആദ്യം സ്വന്തം മൂത്രം കുടിക്കാന്‍ അയാള്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ഒരിക്കലും ഒരു പ്രശ്നവും നേരിടേണ്ടിവരില്ല, രാവിലെ ആദ്യം മൂത്രം കുടിക്കുക. മദ്യം കഴിക്കരുതെന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞു. രാവിലെ പതിവായി ഭക്ഷണവും മൂത്രവും കഴിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു.” പരേഷ് റാവല്‍ ഓര്‍മ്മിച്ചു.
”ഞാന്‍ അത് ഒരു ബിയര്‍ പോലെയായിരുന്നു മൂത്രം കുടിച്ചത്. ഞാന്‍ 15 ദിവസം അങ്ങനെ ചെയ്തു. എക്സ്-റേ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു.”പരേഷ് റാവല്‍ പറഞ്ഞു. ”ഇനിയും അത് തുടരേണ്ടിവന്നിരുന്നെങ്കില് ചെയ്തേനെയെന്നും നടന് പറഞ്ഞു. ഭേദമാകാന്‍ സാധാരണയായി ഏകദേശം രണ്ടുരണ്ടര മാസം എടുക്കുമായിരുന്ന കാര്യം ഒന്നര മാസത്തിനുള്ളില്‍ സുഖം പ്രാപിച്ചുവെന്നും വ്യക്തമാക്കി.